27 April 2024, Saturday

Related news

December 1, 2023
November 24, 2023
August 28, 2023
August 27, 2023
August 14, 2023
June 7, 2023
February 4, 2023
November 10, 2022
October 24, 2022
October 4, 2022

കാബൂളിലെ പള്ളിയില്‍ സ്ഫോടനം; രണ്ട് മരണം

Janayugom Webdesk
കാബൂള്‍
October 3, 2021 8:05 pm

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിക്ക് പുറത്തുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ അറിയിച്ചു. കാബൂളിലെ ഈദ് ഗാ പള്ളിയുടെ പ്രവേശന കവാടത്തിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. 

സബീഹുള്ള മുജാഹിദിന്റെ മാതാവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്​ഫോടനമുണ്ടായത്. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഞായറാഴ്ച രാവിലെ ജലാലബാദി​ലും ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

ENGLISH SUMMARY:Mosque blast in Kab­ul; Two deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.