27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 22, 2025
February 20, 2025
January 28, 2025
January 16, 2025
November 11, 2024
November 11, 2024
November 6, 2024
November 5, 2024
September 10, 2024
September 2, 2024

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ സുരക്ഷാ പരിശോധന വേണം: കേന്ദ്ര ജല കമ്മീഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2022 9:32 am

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജല കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടില്‍ വ്യക്തമാക്കിയത്. ഫെബ്രുവരി രണ്ടാം വാരം പൊതുതാത്പര്യഹർജികളിൽ അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ അന്തിമ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

2012ല്‍ അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്. ഇതുവരെ 14 തവണ മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ചു. അതേസമയം കേരളത്തിലെ വനമേഖലയിലെ മരങ്ങൾ മുറിക്കാനും, അപ്രോച്ച് റോഡ് അറ്റകുറ്റപണി നടത്താനും തമിഴ്നാട് അനുമതി ചോദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തെ ജനങ്ങളുടെ ആശങ്ക മേൽനോട്ട സമിതി യോഗത്തിൽ കേരളം അറിയിച്ചെന്നും കേന്ദ്ര ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി. 

ENGLISH SUMMARY:Mullaperiyar Dam needs new safe­ty inspec­tion: Cen­tral Water Commission
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.