27 April 2024, Saturday

Related news

May 14, 2023
May 10, 2023
March 31, 2022
March 28, 2022
March 2, 2022
February 12, 2022
January 3, 2022
December 27, 2021
November 15, 2021
November 14, 2021

ആഡംബര കപ്പലിലെ ലഹരിവേട്ട; ആര്യന്‍ ഖാന്‍ അറസ്റ്റില്‍

Janayugom Webdesk
മുംബെെ
October 3, 2021 5:57 pm

മുംബൈയില്‍ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്.ലഹരിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്റെ പങ്ക് എന്താണെന്ന കാര്യത്തില്‍ എന്‍സിബിയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രാഥമികമായ അന്വേഷണത്തില്‍ ആര്യന്‍ ഖാനെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കപ്പലില്‍നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറുകയായിരുന്നു. മുംബൈ തീരത്തെ പാര്‍ട്ടിക്കിടയിലാണ് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ഫാഷന്‍ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.
eng­lish summary;mumbai cruise drug case aryankhan arrest­ed by ncb
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.