22 December 2024, Sunday
KSFE Galaxy Chits Banner 2

മുംബൈ ഭീകരാക്രമണം; സാജിദ് മജീദ് മിറിന് 15 വർഷം തടവ് വിധിച്ച് പാക് കോടതി

Janayugom Webdesk
June 25, 2022 1:13 pm

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ സാജിദ് മജീദ് മിറിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വർഷത്തെ തടവ് വിധിച്ചു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിലാണ് ശിക്ഷ.

175 പേരുടെ മരണത്തിനിടയാക്കിയ 2008 നവംബർ 26ലെ മുംബൈ ഭീകരീക്രമണത്തിൽ പങ്കുള്ള സാജിദ് മിർ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളയാളാണ്. ആക്രമണത്തിന്റെ ‘പ്രോജക്റ്റ് മാനേജർ’ എന്നാണ് മിറിനെ വിളിച്ചിരുന്നത്. വ്യാജ പേരിലുള്ള പാസ്പോർട്ട് ഉപയോഗിച്ച് 2005ൽ മിർ ഇന്ത്യ സന്ദർശിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ ലാഹോർ എടിസി 68 വർഷം തടവിന് ശിക്ഷിച്ചിരുന്നു. സയീദ് 2019 ജൂലൈയിലാണ് അറസ്റ്റിലായത്.

Eng­lish summary;Mumbai ter­ror attack; Sajid Majeed Mir sen­tenced to 15 years in prison

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.