19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024

തൂക്കുസഭയെന്ന് പുതിയ സര്‍വേ ഫലങ്ങള്‍ പഞ്ചാബില്‍ താമര വിരിയില്ല; കോണ്‍ഗ്രസിനും തിരിച്ചടിയേല്‍ക്കും

Janayugom Webdesk
അമൃത്സര്‍
January 21, 2022 9:33 pm

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭയോ സഖ്യകക്ഷി ഭരണമോ പ്രവചിച്ച് ഏറ്റവും പുതിയ സര്‍വേകള്‍. ബിജെപി വലിയ നേട്ടമുണ്ടാക്കാത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത വോട്ട് ചോര്‍ച്ച നേരിടുമെന്നും സീ ന്യൂസ്- ഡിസൈന്‍ ബോക്‌സ്ഡ് സര്‍വേ പ്രവചിക്കുന്നു. ആം ആദ്മി മികച്ച മുന്നേറ്റം നടത്തുമെങ്കിലും ഏതെങ്കിലും മുന്നണിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ വിലയിരുത്തുന്നു. ആം ആദ്മി പാര്‍ട്ടിയ്ക്ക് 33 ശതമാനം വോട്ടും കോണ്‍ഗ്രസിന് 30 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു. ശിരോമണി അകാലിദള്‍ സഖ്യത്തിന് 26 ശതമാനമാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. ബിജെപി സഖ്യത്തിന് ആറ് ശതമാനം മാത്രമാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് അഞ്ച് ശതമാനം വോട്ടും ലഭിക്കും.

സര്‍വേ പ്രകാരം 36 മുതല്‍ 39 സീറ്റ് എഎപിക്ക് ലഭിക്കും. 35 മുതല്‍ 38 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് ലഭിക്കുക. ശിരോമണി അകാലിദളിന് 35 മുതല്‍ 35 വരെ സീറ്റ് ലഭിക്കും. നാല് മുതല്‍ ഏഴ് സീറ്റ് വരെയാണ് ബിജെപി- അമരീന്ദര്‍ സിങ് സഖ്യത്തിന് ലഭിക്കുക. മറ്റുള്ളവര്‍ രണ്ട് മുതല്‍ നാല് വരെ സീറ്റിലും ജയിക്കും. 59 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജനങ്ങളുടെ ഇഷ്ടപ്രകാരം ഭഗവന്ത് മാനിനെ പ്രഖ്യാപിച്ച ആം ആദ്മി പ്രചരണത്തില്‍ സജീവമാണ്. സര്‍വേ ഫലങ്ങളെല്ലാം അനുകൂലമാണെങ്കിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി എഎപിക്ക് മുന്നിലുണ്ട്. അതേസമയം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയാകുന്ന കാര്‍ഷിക സമരം ആം ആദ്മിയ്ക്ക് വേണ്ട വിധത്തില്‍ പ്രചരണത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

കര്‍ഷകസമരത്തോടെ ഉള്ള അടിത്തറയും നഷ്ടമായ ബിജെപിക്ക് അമരീന്ദര്‍ സ്വാധീനം മുതലാക്കാമെന്ന പ്രതീക്ഷ മാത്രമാണ് ഉള്ളത്. കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ബിജെപി സഖ്യം ഉപേക്ഷിച്ച ശിരോമണി അകാലിദള്‍ സംസ്ഥാനത്ത് പ്രതിച്ഛായ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പാര്‍ട്ടി വിടല്‍, മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെയും സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ നടക്കുന്ന തമ്മിലടി തുടങ്ങിയവയാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുക.

Eng­lish summary:New polls sug­gest hang­ing church in Pun­jab; Con­gress will also retaliate
you may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.