27 May 2024, Monday

Related news

May 24, 2024
May 23, 2024
May 21, 2024
May 18, 2024
May 8, 2024
April 19, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024

നിപാ: മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേതടക്കം എട്ട് സാമ്പിളുകളും നെഗറ്റീവ്

Janayugom Webdesk
കോഴിക്കോട്
September 7, 2021 8:43 am

നിപാ രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ട് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേതടക്കം എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വളരെ അടുത്ത സമ്പർക്കമുണ്ടായിരുന്ന ഇവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ സാമ്പിളുകൾ ഇന്ന് തന്നെ പരിശോധിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ എൻഐഡി പുണെയുടേയും മെഡിക്കൽ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ലാബിൽ അഞ്ച് സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാൻ വൈകും. ഹൈ റിസ്ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കൽ കോളജിലുള്ളത്. ഇതിൽ 8 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. അഞ്ച് പേരുടെ സാമ്പിള്‍ പരിശോധന തുടരുന്നു. ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: NIPA: All eight sam­ples, includ­ing the par­ents of the deceased child, were negative

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.