15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 9, 2025
July 8, 2025
July 7, 2025
July 6, 2025
July 5, 2025
July 5, 2025
July 4, 2025
July 4, 2025
July 4, 2025

നിപ; വടകരയിൽ 15 ആരോഗ്യപ്രവർത്തകർ ക്വാറന്റീനില്‍

മരണം നടന്ന പ്രദേശങ്ങള്‍ അടച്ചിടും
Janayugom Webdesk
വടകര
September 12, 2023 7:59 pm

ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വടകരയിൽ സമ്പർക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ.

വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റീനിൽ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെ 11.15 നും 11.45നും ഇടയിലാണ് ആയഞ്ചേരി മംഗലാട് സ്വദേശി ശക്തമായ പനിയെ തുടർന്ന് വടകര ജില്ല ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്സുമാണ്​ സമ്പർക്കത്തിലായത്.

തിങ്കളാഴ്ച സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണാനും രോഗി എത്തി. ഇവിടെ രക്തപരിശോധനയടക്കം നടത്തി. കൂടുതൽ പരിശോധനക്ക് കോഴിക്കോട് ലാബിലേക്കും ഇയാൾ പോയിരുന്നു. സഹകരണ ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ ഡോക്ടർക്ക് സംശയമുണ്ടായതിനെ തുടർന്നാണ് വിദഗ്ധ പരിശോധനക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചത്. ഇതിനുപുറമെ വെള്ളിയാഴ്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും അടുത്തദിവസംതന്നെ വില്യാപ്പള്ളി ആരോഗ്യകേന്ദ്രത്തിലും പരിശോധനക്ക് എത്തിയിരുന്നു.നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും.

രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ പരിധിയിലാകും അടച്ചിടുക. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി.

Eng­lish sum­ma­ry; nipah 15 health work­ers in quar­an­tine in Vadakara

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.