8 May 2024, Wednesday

Related news

May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024

ഇന്ത്യയിലെ ന്യൂനപക്ഷ വിവേചനത്തെകുറിച്ചുള്ള ഒബാമയുടെ പരാമര്‍ശത്തിനെതിരെ നിര്‍മ്മല

Janayugom Webdesk
ന്യൂഡൽഹി
June 26, 2023 9:44 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ നടത്തിയ ഇന്ത്യയിലെ ന്യൂനപക്ഷവിവേചനത്തെകുറിച്ചുള്ള പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

ബരാക് ഒബാമ പ്രസിഡറായിരിക്കെയാണ് ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ 26,00 ബോംബുകള്‍ ആക്രമിക്കപ്പെട്ടതെന്ന് ബിജെപി നേതാവ് കൂടിയായ നിര്‍മ്മലാ അഭിപ്രായപ്പെട്ടു. ഒബാമയുടെ അവകാശവാദത്തെ എങ്ങനെയാണ് വിശ്വസിക്കുകയന്നും അവര്‍ ചോദിക്കുന്നു, യുഎസുമായുള്ള ബന്ധത്തെ മാനിക്കുവെന്നും നിര്‍മ്മല കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി യുഎസ് സന്ദര്‍ശിക്കുന്നതിനിടെ മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ ഇന്ത്യയിലു മുസ്ലീങ്ങളെ കുറിച്ച്നടത്തിയ പരാമര്‍ശംആശ്ചര്യപ്പെടുത്തി.ഞാനേറെജാഗ്രതയോടെയാണ്സംസാരിക്കുന്നത്.യുഎസുമായുള്ള സൗഹൃദം ഞങ്ങള്‍ക്കാവശ്യാണ് .രാജ്യത്തിന്‍റെ മതസഹിഷ്ണുതയെ കുുറിച്ച് അവിടെനിന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.

ഒബാമയുടെ ഭരണത്തിന് കീഴില്‍ ആറ് മുസ്ലീം ആധിപത്യ രാജ്യങ്ങളില്‍ ബോംബുകളിട്ടു. 26.000 ബോംബുകള്‍ വര്‍ഷിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ എങ്ങനെയാണ് വിശ്വസിക്കുകയെന്നും നിര്‍മ്മല അഭിപ്രായപ്പെട്ടു.രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു പിളര്‍പ്പിലേക്ക് പോകുമെന്നായിരുന്നു ബരാക് ഒബാമ പറഞ്ഞിരുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ബരാക് ഒബാമ ഇക്കാര്യം പറഞ്ഞത്

Eng­lish Summary:
Nir­mala against Oba­ma’s remarks on minor­i­ty dis­crim­i­na­tion in India

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.