June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

നിതിന കൊലപാതക കേസ്; പ്രതിയെ കോളജില്‍ തെളിവെടുപ്പിനെത്തിച്ചു

By Janayugom Webdesk
October 2, 2021

നിതിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ കോളജില്‍ തെളിവെടുപ്പിനെത്തിച്ചു. പൊലീസ് പ്രതിയെ കൃത്യം നടത്തിയ സ്ഥലത്ത് എത്തിച്ച് വിശദമായ പരിഷശോധനയും തെളിവെടുപ്പും നടത്തി. കൊലപാതകത്തിന് ശേഷം പ്രതി പോയിരുന്ന സ്ഥലവും അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. അതേസമയം നിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കഴുത്തിനേറ്റ ആഴമേേറിയ മുറിവാണ് മരണകാരണമെന്ന് വ്യക്തമായി. 

അഭിഷേക് കൊലപാതകം നടത്താന്‍ കരുതിക്കൂട്ടിയാണ് എത്തിയതെന്ന് പൊലീസിന് പറയുന്നു. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാനാണ് നിതിന കോളജില്‍ എത്തിയത്. മൂര്‍ച്ചയുള്ള ബ്ലേഡ് വാങ്ങി കൈയില്‍ കരുതിയാണ് അഭിഷേക് കോളജില്‍ എത്തിയത്. പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ അഭിഷേക് വഴിയരികില്‍ കാത്ത് നിന്ന ശേഷം നിതിനയുമായി വഴക്ക് ഉണ്ടാക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. 

ENGLISH SUMMARY:Nithina mur­der case; inves­ti­ga­tion begins
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.