26 April 2024, Friday

Related news

March 25, 2024
March 20, 2024
March 12, 2024
March 1, 2024
February 29, 2024
February 6, 2024
February 6, 2024
January 25, 2024
January 24, 2024
January 22, 2024

ഇരട്ട നികുതിക്ക് സ്റ്റേയില്ല, അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്ന് കേരളത്തിന് നികുതി പിരിക്കാം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
November 8, 2022 3:07 pm

അന്യ‑സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെ‌യ്‌ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കേരളത്തില്‍ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. അന്തര്‍ സംസ്ഥാന ബസുടമകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

Eng­lish Sum­ma­ry: No stay on dou­ble tax­a­tion, Ker­ala can levy tax on inter-state bus­es: HC

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.