22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 15, 2023
June 9, 2023
June 8, 2023
June 7, 2023
June 7, 2023
June 6, 2023
June 4, 2023
June 4, 2023
June 4, 2023
June 3, 2023

ഒഡിഷ ട്രെയിന്‍ ദുരന്തം: സിബിഐ അന്വേഷണം, സുരക്ഷാവീഴ്ച മറയ്ക്കാന്‍

Janayugom Webdesk
ഭുവനേശ്വര്‍
June 9, 2023 11:01 pm

രാജ്യത്തെ നടുക്കിയ ബാലാസോര്‍ തീവണ്ടിയപകടത്തില്‍ തിടുക്കപ്പെട്ട സിബിഐ അന്വേഷണം റെയില്‍വേ മന്ത്രാലയത്തിന്റെ സുരക്ഷാവീഴ്ച മറച്ചുവയ്ക്കാനും കുറ്റം മറ്റുള്ളവരുടെ മേല്‍ ചാരി രക്ഷപ്പെടുന്നതിനും. അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രിയും തിടുക്കപ്പെട്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ അതിന്റെ മുന്നോടിയായിരുന്നു. തീവണ്ടികളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്ട്രോണിക് ഇന്റര്‍ലോക്ക് സംവിധാനത്തിലെ തകരാറാകാം അപകടത്തിന് കാരണമെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചപ്പോള്‍, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കുറ്റവാളികളെ കണ്ടെത്തിയെന്ന സൂചനയും മന്ത്രി നല്കിയിരുന്നു.

കുറ്റക്കാരെ വെറുതേവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രഖ്യാപിച്ചു. ആധികാരികമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ട റെയിൽവേ സുരക്ഷാ കമ്മിഷനെ മറികടന്ന് മറ്റൊരു അന്വേഷണ ഏജന്‍സിയെ കേസ് ഏല്പിക്കുകയും അടിയന്തരമായി അവര്‍ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതും സംശയാസ്പദമാണ്. ഐപിസി സെക്ഷന്‍ 37, 38 (അശ്രദ്ധമൂലം മറ്റുളളവരെ അപകടത്തിലാക്കുക), 304 എ (അശ്രദ്ധമൂലം മരണത്തിന് കാരണമാക്കുക), 34 (പൊതു ഉദ്ദേശ്യം), റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 153 (നിയമവിരുദ്ധവും അശ്രദ്ധവുമായ നടപടിമൂലം യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുക) 154, 175 (ജീവന്‍ അപകടപ്പെടുത്തുക) എന്നിവ പ്രകാരമാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

റെയിൽവേയുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നതിൽ യാതൊരു വൈദഗ്ധ്യവുമില്ലാത്ത ഏജൻസി അന്വേഷിക്കുന്നത് സുതാര്യതയില്ലായ്മയുടെ തെളിവാണ്. വസ്തുതകള്‍ കണ്ടെത്താന്‍ റെയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം സിബിഐക്ക് ആവശ്യമായി വന്നേക്കാമെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ സുരക്ഷാ കമ്മിഷൻ (സിആര്‍എസ്) ആണ് റെയിൽ അപകടങ്ങളെപ്പറ്റി അന്വേഷിക്കാനുള്ള ഔദ്യോഗിക ഏജന്‍സി. റെയിൽ സുരക്ഷയാണ് കമ്മിഷന്റെ ലക്ഷ്യം. ഇന്ത്യൻ റെയിൽവേക്ക് പുതിയ തീവണ്ടി സർവീസുകൾ ആരംഭിക്കണമെങ്കിൽ പോലും ഏജൻസിയുടെ അനുമതി ആവശ്യമാണ്.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും 1989ലെ റെയിൽവേ നിയമമനുസരിച്ചുള്ള അധികാരങ്ങളോട് കൂടിയ സ്വതന്ത്ര ഏജന്‍സിയാണ് സിആര്‍എസ്. ജൂൺ രണ്ടിനു നടന്ന അപകടത്തില്‍ സിആര്‍എസിന്റെ നടപടികൾ അഞ്ചിനാണ് തുടങ്ങിയത്. ദക്ഷിണ‑പൂര്‍വ സർക്കിള്‍ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയാണ് നേതൃത്വം നല്‍കുന്നത്. ആറിന് അപകടസ്ഥലം സന്ദർശിച്ച കമ്മിഷന്‍ 40 റെയിൽവേ ജീവനക്കാർക്കും അപകടത്തിന് തൊട്ടു മുമ്പ് ജോലി ചെയ്തിരുന്ന കരാർ തൊഴിലാളികൾക്കും സമൻസ് അയച്ചു. റെയിൽവേ സംരക്ഷണ സേനയിലെ അംഗങ്ങളുടെയും ഒഡിഷയിലെ ദേശീയ ദുരന്ത പ്രതികരണ സേനയിലെ അംഗങ്ങളുടെയും മൊഴിയെടുക്കുകയും ചെയ്തു. മൊഴിനല്‍കാന്‍ പൊതുജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

എന്നാല്‍ കമ്മിഷന്‍ നടപടി തുടങ്ങിയ ജൂണ്‍ അഞ്ചിന് തലേന്ന് തന്നെ സിഎസ് ആര്‍ കണ്ടെത്തിയത് എന്ന നിലയിലാണ് റെയില്‍വേ മന്ത്രി അട്ടിമറി സാധ്യതയെന്ന് പ്രസ്താവിച്ചത്. അട്ടിമറിയെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങളും സിബിഐ അന്വേഷണത്തെ ദുരൂഹമാക്കുന്നു. ‌റെയില്‍വേയില്‍ നിലവിലുള്ളത് പതിനായിരക്കണക്കിന് സുരക്ഷാ ജീവനക്കാരുടെ ഒഴിവാണ്. പാളങ്ങളുടെ സുരക്ഷാസ്ഥിതി ഗുരുതരമാണെന്ന് കഴിഞ്ഞ ഡിസംബറില്‍ സിഎജി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് മൂന്നൂറോളം പേരുടെ ജീവനെടുത്തത് എന്ന വസ്തുത മറയ്ക്കാനാണ് കീഴ്‍വഴക്കവും ചട്ടവും മറികടന്ന് അമിത്ഷായുടെ കീഴിലുള്ള ഏജന്‍സിയെക്കൊണ്ടുള്ള അന്വേഷണ നാടകം.

Eng­lish Sum­ma­ry: Odisha Train Tragedy
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.