September 24, 2023 Sunday

Related news

September 18, 2023
July 18, 2023
June 21, 2023
June 15, 2023
June 14, 2023
June 9, 2023
June 8, 2023
June 7, 2023
June 7, 2023
June 6, 2023

ഒഡിഷ തീവണ്ടി ദുരന്തം വേദനാജനകം: കാനം രാജേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
June 3, 2023 11:09 pm

ഒഡിഷയിലെ ബാലാസോര്‍ ജില്ലയിൽ തീവണ്ടികൾ പാളം തെറ്റി കൂട്ടിയിടിച്ചതു മൂലം നിരവധി യാത്രക്കാർ മരിച്ചതും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റതുമായ ദുരന്തം നമ്മുടെ നാടിനെ നടുക്കുന്നതും ദുഃഖത്തിലാഴ്ത്തുന്നതുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആവർത്തിക്കപ്പെടുന്ന ട്രെയിൻ അപകടങ്ങളിൽ നിരവധി പേരുടെ ജീവനുകളാണ് നഷ്ടപ്പെടുന്നതും കുടുംബങ്ങൾ അനാഥമാകുന്നതും. 

ഏറ്റവും ആധുനികമായ ശാസ്ത്രസാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സിഗ്നൽ സിസ്റ്റം ഉൾപ്പടെ റെയിൽവേയെ ആധുനികവൽക്കരിക്കാനും കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഒട്ടും വൈകിക്കൂടെന്ന് അപകടങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും കാനം ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Odisha train tragedy painful: Kanam Rajendran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.