5 May 2024, Sunday

Related news

March 11, 2023
June 25, 2022
April 8, 2022
January 4, 2022
November 16, 2021
November 7, 2021
September 13, 2021
September 12, 2021

സിം കാര്‍ഡ്​ ബ്ലോക്കാവാതിരിക്കാന്‍ റീചാര്‍ജ്​ ചെയ്തു; വയോധികന് നഷ്​ടമായത്​ 6.25 ലക്ഷം രൂപ

Janayugom Webdesk
മുംബൈ
September 13, 2021 4:27 pm

സിം കാര്‍ഡ്​ ബ്ലോക്കാവാതിരിക്കാനായി റീചാര്‍ജ്​ ചെയ്യാന്‍ ശ്രമിച്ച വയോധികന്​ നഷ്​ടമായത്​ 6.25 ലക്ഷം രൂപ. മഹാരാഷ്​ട്രയിലെ താനെ സ്വദേശിയാണ്​​ ഓണ്‍ലൈന്‍ തട്ടിപ്പിനരയായത്​.ഒരു ഫോണ്‍ കോളായിരുന്നു ആദ്യം വന്നത്​. ‘സിം കാര്‍ഡ്​ ബ്ലോക്കാവാതിരിക്കാന്‍ 11 രൂപയുടെ റീചാര്‍ജ്​ ചെയ്യാന്‍ സൈബര്‍ കുറ്റവാളി ആവശ്യപ്പെടുകയായിരുന്നു. അതിനായി 11 രൂപ ട്രാന്‍സ്​ഫര്‍ ചെയ്യണമെന്നും അയാള്‍ പറഞ്ഞു. പണം കൈമാറാനായി ഒരു ലിങ്കും ഫോണില്‍ ടെക്​സ്റ്റ്​ മെസ്സേജായി അയച്ചുകൊടുത്തു.

എന്നാല്‍, ലിങ്ക്​ ഉപയോഗിച്ച്‌​ റീചാര്‍ജ്​ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ വയോധികള്‍ തട്ടിപ്പുകാരനെ തിരിച്ചുവിളിച്ചു. പിന്നാലെ മറ്റൊരു ലിങ്ക്​ അയാള്‍ അയച്ചുനല്‍കുകയും ചെയ്​തു. അത്​ തുറന്നതും ഫോണി​ന്റെ നിയന്ത്രണം മുഴുവന്‍ തട്ടിപ്പുകാരന്​ ലഭിക്കുകയും ഓണ്‍ലൈന്‍ ട്രാന്‍സ്​ഫറായി ആറ്​ ലക്ഷത്തിലധികം രൂപ വയോധിക​ന്റെ അക്കൗണ്ടില്‍ നിന്ന്​ അപഹരിക്കുകയും ചെയ്തു.

ജൂലൈ 26നായിരുന്നു​ സംഭവം നടന്നത്​. എന്നാല്‍, തട്ടിപ്പിനിരയായ വ്യക്​തി പരാതിയുമായി കല്‍വ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​ കഴിഞ്ഞ ശനിയാഴ്​ച്ചയായിരുന്നു. ഐപിസി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് താനെ സിറ്റി പൊലീസ് പിആര്‍ഒ ജയ്​മാല വാസവേ അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry : Old man lost 6.25 lakhs rupees through online fraud

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.