14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 13, 2025
March 12, 2025
March 9, 2025
March 8, 2025
March 8, 2025
March 7, 2025
March 6, 2025
March 3, 2025
March 2, 2025

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
November 11, 2021 6:27 pm

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി യൂസഫ് സിയ (ജിയ)ആണ് അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്കുകടക്കാന്‍ ശ്രമിക്കുകയായിരുന്നു.

കേസിലെ പ്രതിയും രാജ്യാന്തര കുറ്റവാളിയുമായ രവി പൂജാരിക്ക് ക്വട്ടേഷന്‍ നല്‍കിയത് സിയയാണ്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് നടി ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് രവി പൂജാരി പൊലീസിന് മൊഴി നല്‍കിയിരുന്നു.ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് നടത്തിയ സംഘത്തിന്റെ തലവനാണ് കാസര്‍ഗോട്ടെ ഗുണ്ടാനേതാവ് സിയയെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പുകേസിലെ മുഖ്യപ്രതിയായ രവി പൂജാരി ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റിലായിരുന്നു. 2018 ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പ് നടന്നത്.

Eng­lish Sum­ma­ry : one more arrest in beau­ty­par­lour shootout case

You may also like this video :

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.