രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതില്‍ പോലും ‘ഓപ്പറേഷന്‍ താമര’ പദ്ധതിയാണെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ഭരണകക്ഷിയായ ബിജെപി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കുതിരക്കച്ചവടം നടത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഫലത്തെ അവര്‍ ഭയപ്പെടുന്നു. അവരുടേതായ വിജയത്തിനുവേണ്ടി ബിജെപി ഇതര എംഎല്‍എമാര്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്താണ് കാവിപ്പാര്‍ട്ടി ഓപ്പറേഷന്‍ താമര നടപ്പാക്കുന്നത്. അധികാരം പിടിക്കാന്‍ ഈവിധം കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപണം നേരിട്ട പാര്‍ട്ടിയാണ് ബിജെപി. മധ്യപ്രദേശില്‍ 28 ആദിവാസി എംഎല്‍എമാരെ ബിജെപി നോട്ടമിട്ടിരിക്കുകയാണെന്ന് അവിടത്തെ ഒരു പ്രമുഖപത്രത്തില്‍ വാര്‍ത്തവന്നിരിക്കുന്നു.
കോണ്‍ഗ്രസ് നേതാവും ഗോത്രവര്‍ഗ എംഎല്‍എയുമായ മുന്‍മധ്യപ്രദേശ് മന്ത്രി ഉമംഗ് സിംഘാര്‍ ഒരു യോഗത്തില്‍ തിനിക്കുമേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് ബിജെപി എന്തുതരം രാഷ്ട്രീയമാണ് കളിക്കുന്നത്-സിന്‍ഹ ചോദിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യശ്വന്ത് സിന്‍ഹ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണെന്നാണ് തുടക്കം മുതലേ ബിജെപിയും മറ്റും പറയുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും അവര്‍ പറയുന്നുണ്ട്. പിന്നെ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്? കോണ്‍ഗ്രസ് ആദിവാസി എംഎല്‍എമാരെ നിരീക്ഷിക്കുകയും ക്രോസ് വോട്ടിങ്ങിന് ഏര്‍പ്പെടാന്‍ പോകുന്നതെന്നും സിന്‍ഹ ചോദിച്ചു.
ഇത് ഓപ്പറേഷന്‍ കമല്‍ അല്ല, ‘ഓപ്പറേഷന്‍ മാല്‍ (അഴുക്ക്)’ ആണ്. ഭരണകക്ഷിയുടെ വൃത്തികെട്ട രാഷ്ട്രീയ അഴിമതിയുടെ പര്യായം കൂടിയായി അത് മാറി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരുകളെ അട്ടിമറിക്കാനെല്ലാം ഇതേ ഓപ്പറേഷന്‍ മാല്‍ ആണ് ബിജെപി ഉപയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
English Summary:Operation lotus even in presidential elections: Yashwant Sinha
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.