പാലക്കാട്ട് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരും ഓട്ടൂര്ക്കാട്ടാണ് സംഭവം. മയൂരം വീട്ടില്‍ ചന്ദ്രന്, ദേവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം ലിവിങ് റൂമിലും ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു.
ചോരയില്‍ മുങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ മക്കളില്‍ ഒരാളായ സനില്‍ ഇന്നലെ വീട്ടിലുണ്ടായിരുന്നതായും ഇന്ന് കാണാനില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
english summary; Palakkad: An elderly couple was found dead inside their house
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.