7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2024
May 22, 2024
May 8, 2024
May 1, 2024
April 27, 2024
April 24, 2024
April 10, 2024
April 10, 2024
April 2, 2024
February 27, 2024

പതഞ്ജലി വ്യാജ പരസ്യം: മരുന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആയുഷ് മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2024 9:42 pm

വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മരുന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആയുഷ് മന്ത്രാലയം. അടുത്തിടെ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച വിഷയത്തില്‍ പതഞ്ജലി കമ്പനിക്കെതിരെ സുപ്രീം കോടതി നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.

ആയൂര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപതി മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്കാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കമ്പനികള്‍ ലേബല്‍, പരസ്യ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലും മാത്രമേ പരസ്യം നല്‍കാന്‍ പാടുള്ളു. ഉപഭോക്താക്കളെ മനഃപൂര്‍വം കബളിപ്പിക്കുന്ന പരസ്യം നല്‍കുന്നത് കുറ്റകരമായ വീഴ്ചയായി കണക്കാക്കും. ഉല്പന്നങ്ങളില്‍ ഗ്രീന്‍ ലോഗോ, 100 ശതമാനം സസ്യാഹാരം തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. കൂടാതെ ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഉല്പന്നം എന്ന് ചേര്‍ക്കാനും പാടില്ലെന്ന് ഉത്തരവില്‍ പറയുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ മുഴുവന്‍ നിയമങ്ങളും പാലിച്ച് വേണം മരുന്ന് നിര്‍മ്മാണം നടത്താന്‍. സംസ്ഥാന ഡ്രഗ് ലൈസന്‍സിങ് അതോറിട്ടി ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മരുന്ന് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മുമ്പ് മുഴുവന്‍ ഏജന്‍സികളും കൃത്യമായും ശാസ്ത്രീയമായും പരിശോധന നടത്തണം. പത്ര‑ദൃശ്യ- ശ്രവ്യ മാധ്യമം വഴി നടത്തുന്ന പരസ്യത്തില്‍ കമ്പനികള്‍ തെറ്റിദ്ധരിപ്പിക്കുന്നതോ, വ്യാജമായ വാര്‍ത്തകളോ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

Eng­lish Sum­ma­ry: Patan­jali fake ad: AYUSH min­istry warns drug companies

You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.