തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
തിരുവിതാംകൂർ രാജ്ഞിയായി പൂനം ബാജ്വ എത്തുന്നു, കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..
തിരുവിതാംകൂറിൻെ ചരിത്രത്തിൽ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവർ നാലു പേരാണ്.1677‑ൽ ഉമയമ്മറാണി,1810ൽ റാണി ഗൗരി ലഷ്മിഭായി, 1815ൽ റാണി ഗൗരി പാർവ്വതി ഭായി, 1924ൽ റാണി സേതു ലഷ്മിഭായി എന്നിവരാണവർ. അടിമക്കച്ചവടം നിർത്തലാക്കിയതും മാറുമറയ്ക്കാൻ അർഹതയില്ലാതിരുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകൾക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിൻെറ മഹാറാണിമാർ പ്രബലരായ ഭരണകർത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവർ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ..
പക്ഷേ ഭരണകർത്താക്കൾ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിർത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചു കൊണ്ട് നീതിരഹിതമായ കീഴ് വഴക്കങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
ഇതിനെതിരെ ശക്തമായി തൻെറ പടവാളുമായി പോരാടിനിറങ്ങിയ ധീരനായിരുന്നു ആറാട്ടു പുഴ വേലായുധപ്പണിക്കർ. അതുകൊണ്ടു തന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാര വ്യന്ദത്തെ ആയിരുന്നു.. പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളർത്തിയില്ല. എന്നു മാത്രമല്ല ആയിരക്കണക്കിനു അധസ്ഥിതരായ ജനസമൂഹം വേലായുധൻെറ പിന്നിൽ അണിനിരക്കാൻ തയ്യാറാകുകയും ചെയ്തു. വേലായുധൻെറ ചെറുത്തു നിൽപ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു. അധികാരത്തിൻെറ ഇടനാഴികളിൽ നുഴഞ്ഞു കയറിയ അധർമ്മത്തിൻെറ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി അർത്ഥവത്താക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.