പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് എന്‍സിപി അദ്ധ്യക്ഷനും, മുന്‍ കേന്ദ്രമന്ത്രിയുമായ ശരത്പവാര്‍ അഭിപ്രായപ്പെട്ടു. മോഡിയെക്കുറിച്ചും പവാര്‍ സംസാരിച്ചു. വാരണസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള മോദിയുടെ തീരുമാനം ബിജെപിക്ക് വളരെ അധികം ഗുണം ചെയ്തു.
യുപി പോലൊരു വലിയ സംസ്ഥാനത്തെ ജനങ്ങളെ തനിക്ക് പിന്നില്‍ അണിനിരത്താനും ബിജെപിക്ക് നേട്ടമുണ്ടാക്കാനും അതിലൂടെ കഴിഞ്ഞുവെന്നും പവാര്‍ പറഞ്ഞു.എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതുകൊണ്ട് കാര്യമില്ലെന്നും പവാര്‍ പറയുന്നു. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ മേധാവിത്വം ഉണ്ടെന്ന് പറയാന്‍ കഴിയില്ല.
സംസ്ഥാനത്ത് മോഡിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തുന്ന റാലികള്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നത് തിരിച്ചറിഞ്ഞതിനാലാണെന്നും പവാര്‍ പറയുന്നു. യുപി, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ 2019ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍സിപിയുമായി സഖ്യമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചുവെന്നും മോഡിയും മറ്റ് ബിജെപി നേതാക്കളും വിളിച്ച് സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. എന്നാല്‍ അപ്പോള്‍ തന്നെ അത് നിരസിക്കുകയാണ് ചെയ്തതെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ വെളിപ്പെടുത്തി.
2019ല്‍ ബിജെപിയുമായി സഖ്യം ചേരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ മഹാരാഷ്ട്രയില്‍ അന്ന് ശക്തമായിരിക്കെയാണ് അജിത് പവാര്‍ ബിജെപിയുമായി കൈകോര്‍ത്തത്. അജിത് പവാറിനെ ശരത് പവാര്‍ അയച്ചതാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അന്ന് താനാണ് അതിന് മുന്‍കൈ എടുത്തതെങ്കില്‍ അത്തരമൊരു സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതല്ലേയെന്നും പവാര്‍ ചോദിച്ചു. മറാത്തി ദിനപത്രമായ ലോക്‌സത്തയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
English Summary: Pawar says Prime Minister Narendra Modi cannot solve the problems of the people
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.