23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനപ്രവാഹം; മുഖ്യമന്ത്രി ടൗണ്‍ഹാളിലെത്തി

Janayugom Webdesk
October 2, 2022 2:53 pm

തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനപ്രവാഹം ഒഴുകിയെത്തുന്നു. 14 കേന്ദ്രങ്ങളിലാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കിയിട്ടുളളതെങ്കിലും വിലാപയാത്ര കടന്നുപോകുന്ന വഴിയോരങ്ങളില്‍തന്നെ നിരവധിയാളുകളാണ് എത്തുന്നത്. ആദരസൂചമായി മൃതദേഹത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചും. മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് അദ്ദേഹത്തോടുള്ള ആദരവ്പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ടൗണ്‍ഹാളില്‍ എത്തിയിരിക്കുന്നു.
മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും.തിങ്കളാഴ്ച രാവിലെ 10 മണി വരെ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുളളത്. ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തും. 

Eng­lish Sum­ma­ry: Peo­ple flock to pay their last respects to Kodiy­eri; The chief min­is­ter reached the town hall

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.