ഇന്ത്യയിൽ തുടർപഠനത്തിന് അനുമതി നൽകണമെന്ന ആവശ്യവുമായി ഉക്രെയ്നിൽ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍. ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണമെന്ന ആവശ്യവും ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ ഉന്നയിച്ചു.
ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പ്രതിഷേധം നടത്തി. പഠനം പൂർത്തീകരിക്കാൻ അതാത് സംസ്ഥാനത്തെ സർവകലാശാലകളിൽ സൗകര്യമൊരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
500ഓളം എംബിബിഎസ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഉക്രയ്നില്‍ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്നാണ് പഠനം മതിയാക്കി നാട്ടിലേക്ക് വരേണ്ടിവന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇങ്ങനെ മടങ്ങിവരേണ്ടി വന്ന കുട്ടികളുടെ ഭാവി സർക്കാർ സംരക്ഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
English summary;Permission for further study in India; Students from Ukraine protesting
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.