22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024

ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്; സ്കൂളുകളിൽ അധ്യാപകർ എത്തിതുടങ്ങി

സ്വന്തം ലേഖിക
ആലപ്പുഴ
October 13, 2021 10:20 pm

നവംബർ ഒന്നുമുതൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ തയ്യാറാക്കിയ മാർഗരേഖ പ്രകാരം ആലപ്പുഴ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകർ എത്തി തുടങ്ങി. ഒന്നര വർഷത്തിന്ശേഷമാണ് ജില്ലയിലെ 15000ലധികം അധ്യാപകർ ഒന്നിച്ച് സ്കൂളുകളിൽ എത്തുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് ഇനി ഞായറാഴ്ച ഒഴികെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അധ്യാപകർ സ്കൂളിലെത്തണം. ഓൺലൈൻ ക്സാസുകളടക്കം സ്കൂളിൽ എത്തി നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. അൺ എയ്ഡഡ് ഉൾപ്പെടെ എൽപി മുതൽ ഹയർസെക്കണ്ടറി വരെയുള്ള 770സ്കൂളുകളാണ് ജില്ലയിലുള്ളത്.

സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള ഒരുക്കങ്ങൾ അടുത്തയാഴ്ചയോടെ പൂർത്തിയാക്കാൻ എല്ലാ സ്കൂൾ അധികൃതർക്കും വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസുകളിലേയും കുട്ടികളെ ബാച്ചുകളായി തിരിച്ച് സമയക്രമം വിദ്യാർത്ഥികളെ അറിയിക്കണം. പി ടി എ, എസ് എം.സി (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) എന്നിവ പുനസംഘടിപ്പിച്ച് യോഗങ്ങളുടെ ദിവസങ്ങൾ തീരുമാനിക്കണം. ഇത്തരത്തിൽ സ്കൂളുകളിലെ എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നതിനാണ് 20 ദിവസം മുൻപ് അധ്യാപകരോട് സ്കൂളിലെത്താൻ വകുപ്പ് നിർദ്ദേശിച്ചത്. ആദ്യ ദിനത്തിൽ എത്താത്ത അധ്യാപകരടക്കം എല്ലാവരും വരും ദിവസങ്ങളിലായി നിർബന്ധമായി എത്തണമെന്നാണ് ഉത്തരവുള്ളത്. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ ക്രമീകരിക്കുന്നത്. മൊത്തം വിദ്യാർത്ഥികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് എത്തുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തും.

ബാച്ചുകളായി തിരിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർച്ചയായി മൂന്ന് ദിവസം സ്കൂളുകളിൽ വരുന്നതിനുള്ള അവസരം ഒരുക്കണം. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം പരിഗണിക്കണം. ഭിന്നശേഷിയുള്ള കുട്ടികളേയോ അസുഖമുള്ള കുട്ടികളേയോ സ്കൂളിൽ വരാൻ നിർബന്ധിക്കരുത്. കോവിഡ് ബാധിതർ വീടുകളിൽ ഉണ്ടെങ്കിൽ സ്കൂളുകളിൽ എത്തേണ്ടതില്ല. നല്ല വായു സ‍ഞ്ചാരമുള്ള മുറികളിലേ പഠനം നടത്താവൂ. കുട്ടികളെ കൊണ്ടുവരാനും വിളിക്കാനും വരുന്ന രക്ഷിതാക്കൾക്ക് സ്കൂളിൽ പ്രവേശനം അനുവദിക്കരുത്. ഉച്ച ഭക്ഷണം നൽകണമോ എന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകണം. അതത് ക്ലാസ് അധ്യാപകർ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കണം. ഓഫ് ലൈൻ, ഓൺലൈൻ സമ്മിശ്ര രീതിക്കുള്ള ക്രമീകരണം ഏർപ്പെടുത്തണം എന്നിവയാണ്അധ്യാപകർക്കുള്ള മറ്റ് നിർദ്ദേശങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.