26 May 2024, Sunday

Related news

May 25, 2024
May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024

വില 1.5 കോടി ; അപൂര്‍വ്വയിനം പല്ലിയെ കടത്തിയ അഞ്ചംഗ സംഘം പിടിയില്‍

Janayugom Webdesk
പട്ന
November 30, 2022 7:51 pm

ബിഹാറില്‍ നിന്ന് അപൂർവയിനത്തില്‍പ്പെട്ട ടോക്കയ് ഗെക്കോ പല്ലിയും ലഹരി കലര്‍ന്ന കഫ് സിറപ്പുകളും പൊലീസ് പിടിച്ചെടുത്തു. പൂർണിയ ജില്ലയിലെ മെഡിക്കല്‍ സ്റ്റോറില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സാധനങ്ങൾ പിടിച്ചെടുത്തതെന്ന് ആക്ടിംഗ് പൊലീസ് സൂപ്രണ്ട് സുരേന്ദ്ര കുമാർ സരോജ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കടയുടെ ഉടമ ഓടിരക്ഷപ്പെട്ടു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കള്ളക്കടത്തുകാരനായ ഒരാളെയും ഇയാളുടെ നാല് കൂട്ടാളികളെയും കേസിൽ അറസ്റ്റ് ചെയ്തു.

അതേസമയം അറസ്റ്റിലായവരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കരിച്ചന്തയില്‍ പല്ലിയുടെ വില ഏകദേശം 1.5 കോടി രൂപ വരും. വനംവകുപ്പും നിയമനടപടികൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1972‑ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ III‑ൽ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയില്‍ ടോകെയ് ഗെക്കോകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികൾ പശ്ചിമ ബംഗാളിൽ നിന്നാണ് പല്ലിയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായും അവർ അതിനെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായും ബൈസിയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ആദിത്യ കുമാർ പറഞ്ഞു. പിടികൂടിയ കഫ് സിറപ്പുകളിൽ 50 പായ്ക്കറ്റുകളിൽ നിരോധിത ലഹരിവസ്തുവായ കോഡിൻ കലർത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Summary:Price 1.5 crores; A group of five mem­bers who smug­gled rare species of lizards were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.