28 April 2024, Sunday

പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക നാടക ദിനാഘോഷവും ഏകദിന നാടകക്കളരിയും

Janayugom Webdesk
തിരുവന്തപുരം
March 29, 2024 9:40 am

തിരുവന്തപുരം നന്താവനത്തുള്ള പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ കാര്യാലയത്തിലെ എം.കെ ജോസഫ് മിനി തിയേറ്ററിൽ വെച്ചാണ് നാടക കളരി നടന്നത്. 30 പേർക്ക് മാത്രമാണ് പ്രവേശനം നൽകിയത്. നാടകകളരിക്ക് ചുക്കാൻ പിടിച്ചത് പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറി കൂടിയ ഡോ. എഴുമറ്റൂർ രാജരാജവർമ്മ സാർ ആണ്. സമയ ക്ലിപ്തത പാലിച്ചു കൊണ്ടുള്ള എഴുമറ്റൂർ സാറിന്റെ നേതൃത്വ പാടവം എടുത്തു പറയേണ്ടതാണ്. കൃത്യം 9.30 ന് തന്നെ നാടക കളരിക്ക് തുടക്കമായി. നാടക് അദ്ധ്യക്ഷൻ കൂടിയായ ഡി. രഘുത്തമൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടക പ്രസംഗം അല്ലായിരുന്നു. മറിച്ച് നാടകത്തെ പറ്റിയുള്ള ഒരു ക്ലാസ് തന്നെയായിരുന്നു. നാടകത്തെ ഗൗരവമായി എടുക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആമുഖമായി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സാർ കാര്യങ്ങൾ പറഞ്ഞു. തുടർന്ന് നാടകക്കളരിയിൽ പങ്കെടുക്കാൻ എത്തിയ ഞങ്ങൾ ഒരോരുത്തരും പരിചയപ്പെടുത്തി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ഈ 30 പേരുമെന്ന് മനസിലാക്കി. നാടകത്തോടുള്ള താൽപര്യം ഒന്നു കൊണ്ടു മാത്രമാണ് 30 പേ രും പഠനക്കളരിയിൽ എത്തിയത്. പഠനക്കളരിയുടെ ഭാഗമായി നാടക സമീക്ഷ എന്ന വിഷയത്തിൽ കേന്ദ്ര സാംസ്ക്കാരിക വകുപ്പ് ഉന്നതാധികാര സമിതി അംഗം എസ്. രാധാകൃഷ്ണനും , അരങ്ങ് എന്ന വി ഷയ ത്തിൽ സംവിധായകനും , നടനുമായ ശ്രീ. ഹസീം അമരവിളയും, അഭിനയം എന്ന വിഷയത്തിൽ നാടക- ചലച്ചിത്ര നടി ശ്രീമതി. ലീലാ പണിക്കരും , സംവിധാനം എന്ന വിഷയത്തിൽ നടനും , സംവിധായകനുമായ അനന്തപുരം രവിയും , അവതരണം എന്ന വിഷയത്തിൽ നടനും , സംവിധായകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായരും ക്ലാസുകൾ നയിച്ചു. ക്ലാസുകൾ പഠിതാക്കൾക്ക് ഏറെ പ്രചോദനമായി. തുടർന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള സാറിന്റെ 3 നാടകങ്ങളുടെ അവസാന ഭാഗം 30 പേരേയും 3 ഗ്രൂപ്പായി തിരിച്ച് നാടക അവതരണം നടത്തി. ഒരോ ഗ്രൂപ്പിന്റേയും ചുമതലക്കാരായി ശ്രീമതി ലീലാപണിക്കർ, അനന്തപുരം രവി , ശ്രീ. കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവരെ ചുമതലപ്പെടുത്തി. ഞങ്ങളുടെ ഗ്രൂപ്പിന്റെ ചുമതല കാര്യവട്ടത്തിനായിരുന്നു. ഞങ്ങൾക്ക് കിട്ടിയത് അഴിമുഖത്തേക്ക് എന്ന നാടകത്തിന്റെ അവസാന ഭാഗമാണ്. മുല്ലപ്പറമ്പ് തറവാട്ടു കാരണ വർ കേശവനാശാന്റെ മുത്ത മകൻ ശങ്കരൻ കുട്ടി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. “എല്ലാരുമഴിമുഖത്തെത്തിയമ്മേ — നമ്മുടെ തരക്കാരെല്ലാമെത്തുന്ന അഴി മുഖത്തേക്ക് . ആരും നശിച്ചില്ല. ബുദ്ധിയുണ്ടങ്കിൽ നശിക്കുകയുമില്ല”. ശങ്കരൻ കുട്ടി പറയുന്ന ഡയലോഗിനോടെ നാടകം അവസാനിക്കുന്നത്. ഒരു ദിവസത്തെ കുറച്ചു സമയത്തിന്നാൽ നാടകം അവതരിപ്പിക്കാൻ കഴിഞ്ഞതിന് ഞങ്ങളുടെ മൂന്നു ഗ്രൂപ്പിനേയും ഏവരും അഭിനന്ദിച്ചു. എസ്. രാധാകൃഷ്ണൻ സാറും, ഹസീം അമരവിളയും പൊതു നേതൃത്വം നൽകി. ഈ കുറുപ്പ് എഴുതുമ്പോഴും കാര്യവട്ടം സാർ പറഞ്ഞു തന്ന കാര്യങ്ങൾ ചെവിയിൽ പ്രതിധ്വനിക്കുന്നു.

തുടർന്ന് 5.30 ന് ലോക നാടകദിന സമ്മേളനം . പ്രൊഫ. എൻ കൃഷ്ണ പിള്ള സാറിനെ സ്മരിച്ച് പ്രൊഫ. ഒ.എൻ.വി സാർ രചിച്ച ഗീതം സ്മരണാഞ്ജലിയായി ചലച്ചിത്ര പിന്നണി ഗായകൻ ജി. ശ്രീറാമിന്റെ ഗാനാലാപനത്തോടെ തുടക്കമായി. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാടക നടനും , സംവിധായകനുമായ കലാധരൻ ഉദ്ഘാടനവും , പഠന കളരിയിൽ പങ്കെടുത്ത വർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സർവ്വശ്രീ എസ്. രാധാകൃഷ്ണൻ , അനന്തപുരം രവി , കാര്യവട്ടം ശ്രീകണ്ഠൻ നായർ , ഹസീം അമരവിള, ശ്രീമതി ലീലാപണിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സാർ സ്വാഗതവും പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ വൈസ് ചെയർമാൻ ശ്രീമന്ദിരം രാധാകൃഷ്ണൻ കൃതജ്ഞതയും പറഞ്ഞു. ചടങ്ങിൽ വെച്ച് മന്ദിരം രാധാകൃഷ്ണന്റെ അച്ഛൻ ശ ശ്രീമന്ദിരം കെ പി യുടെ പുസ്തകശേഖരത്തിൽ നിന്ന് 56 നാടകങ്ങൾ പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന് നൽകി. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഏറ്റുവാങ്ങി.

തുടർന്ന് 6. 30 മുതൽ കുടുംബ യോഗം എന്ന നാടകം കെ.ജെ വിൽസൺ, വത്സ വിൽസൺ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. എഴുമറ്റൂർ സാർ പ്രഥമാദ്ധ്യാപകനായും മറ്റുള്ളവരെ ല്ലാം സഹഅദ്ധ്യാപകരായും ഞങ്ങൾക്ക് വേണ്ട നിർദേങൾ വാത്സല്യത്തോടും സ്നേഹത്തോടും നൽകി. ഉച്ച ഭക്ഷണത്തിനു ശേഷം അനന്തപുരം രവി സാർ സംവിധാനത്തെ പറ്റി എടുത്ത ക്ലാസിൽ നർമ്മങ്ങൾ വാരി വിതറിയത് മീന മാസത്തിലെ ചൂടിൽ ഉറക്കം വരാതെ ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയി. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷനിലെ എ. ഒ അടക്കമുള്ള ഒരോ ജീവനക്കാരുടെ സഹായങ്ങളും , സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്. ചെങ്ങന്നൂരുകാരനായ എനിക്ക് ശ്രീ മന്ദിരം രാധാകൃഷ്ണൻ സാറിനെ പരിചയപ്പെടാനും സാധിച്ചു. എന്റെ ഗുരുനാഥൻമാരായ മുഴങ്ങത്തിൽ ശ്രീധരക്കാർണ്ണവർ സാറിനേയും, സി എം പി പെണ്ണുക്കര സാറിനെ പറ്റിയും, സംസാരിക്കാനും ഇടയായി. കൂടാതെ പെരുമ്പിട്ടേത്ത് രാജശേഖര ക്കുറുപ്പു സാർ , അദ്ദേഹത്തിന്റെ മകൻ അശോകൻ ചേട്ടൻ , കാരയ്ക്കാട് കൃഷ് ണകുമാർ , പത്മാകരൻ സാർ (അനിൽ പി ശ്രീരങ്കത്തിന്റെ അച്ഛൻ ) ഗോപി ബുധന്നൂർ, ജയപ്രകാശ് ചെങ്ങന്നൂർ എന്നിവരെ പറ്റിയും . മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ യശോധര എന്ന കവിതയെ പറ്റിയും സംസാരമധ്യേ പറയുകയുണ്ടായി. നല്ല അനുഭവമാണ് നാടകപഠന കളരി നൽകിയത്

Eng­lish Summary:Prof. World The­ater Day cel­e­bra­tion and one-day dra­mas held under the aus­pices of N Krish­napil­la Foundation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.