27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 25, 2025
April 25, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 19, 2025

സഹതാരത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ നല്‍കിയ പിഎസ്ജി വനിതാ താരം അറസ്റ്റില്‍

Janayugom Webdesk
പാരീസ്
November 11, 2021 10:26 pm

സഹതാരത്തെ ആക്രമിക്കാൻ ക്വട്ടേഷൻ നല്‍കിയ പിഎസ്ജി വനിതാ താരം അറസ്റ്റില്‍. ടീമിലെ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പിക്കാനാണ് അമിനാറ്റ ഡയാലോ തന്റെ അതേ പൊസിഷനില്‍ കളിക്കുന്ന സഹതാരം ഖെയ്റ ഹാംറൗയിക്കെതിരെ ക്വട്ടേഷൻ നല്‍കിയത്. നവംബര്‍ നാലിനാണ് ഖെയ്റക്കെതിരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ കഥ വെളിച്ചത്താകുന്നത്. സംഭവത്തില്‍ അമിനാറ്റയെ പൊലീസ് കസ്റ്റഡിയിലെടുത്തത് പിഎസ്ജി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്വട്ടേഷൻ നല്‍കിയ അമിനാറ്റയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി പിഎസ്ജി പ്രസ്താവനയില്‍ വ്യക്തമാക്കി. 

വനിതകളുടെ ചാമ്ബ്യന്‍സ് ലീഗില്‍ പിഎസ്ജിക്കായി കളത്തിലിറങ്ങി ഒരു ദിവസം മാത്രം പിന്നിടുമ്ബോഴാണ് അമിനാറ്റ പൊലീസ് കസ്റ്റഡിയിലായത്. സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ 89 മിനിറ്റും അമിനാറ്റ കളിച്ചിരുന്നു. മത്സരം പിഎസ്ജി വനിതകള്‍ 4–0 ന് ജയിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച യാത്രാമധ്യേയാണ് മാസ്ക് ധരിച്ച രണ്ട് അക്രമികള്‍ 31കാരിയായ ഖെയ്റയെ വാഹനം തടഞ്ഞു നിര്‍ത്തി വലിച്ചിറക്കി മര്‍ദ്ദിച്ചത്. ഈ സമയത്ത് അമിനാറ്റ അക്രമികള്‍ വന്ന കാറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ബാഴ്സിലോണയില്‍ നിന്ന് ഈ സീസണിന്റെ ആരംഭത്തില്‍ പിഎഎസ്ജിയിലെത്തിയ ഖെയ്റ, റയല്‍ മഡ്രിഡിനെതിരായ മത്സരത്തില്‍ ടീമിലുണ്ടായിരുന്നില്ല. ഒക്ടോബര്‍ 31ന് ഡിജോണിനെതിരെ നടന്ന മത്സരത്തിലാണ് താരം അവസാനമായി പിഎസ്ജി ജേഴ്സിയില്‍ കളത്തിലിറങ്ങിയത്. അന്ന് അമിനാറ്റയും ആദ്യ ഇലവനിലുണ്ടായിരുന്നു.

Eng­lish Sum­ma­ry : PSG lady play­er arrest­ed for giv­ing quo­ta­tion to attack co player

You may also like this video :

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.