27 April 2024, Saturday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024

രാഹുല്‍ഗാന്ധി ഒരു സാധാരണപ്രവര്‍ത്തകന്‍ മാത്രം ; വെറുംഎംപി യാണ് മധ്യപ്രദേശിലെ പാര്‍ട്ടി നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2024 12:53 pm

രാഹുല്‍ഗാന്ധി ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനും, പാര്‍ലമെന്റ് അംഗവുമാണെന്നും അദ്ദേഹത്തെ വലിയ നേതാവായി കാണെണ്ടതില്ലെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമയ ലക്ഷ്മണ്‍സിങ് അഭിപ്രായപ്പെട്ടു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയസിങിന്റെ സഹോദരന്‍ കൂടിയാണ് ലക്ഷ്മണ്‍സിങ്ങ്.

രാഹുൽ ഗാന്ധി ഒരു എംപിയാണ്.പാർട്ടി അധ്യക്ഷനല്ല.അദ്ദേഹം ഒരു കോൺഗ്രസ്‌ പ്രവർത്തകനാണ്, സിങ് അഭിപ്രായപ്പെട്ടു മാധ്യമങ്ങൾ രാഹുൽ ഗാന്ധിക്ക് അനാവശ്യമായ ശ്രദ്ധ നൽകുകയാണെന്നും ലക്ഷ്മൺ സിങ് പറഞ്ഞു.ജന്മത്തിലൂടെയല്ല ഒരാൾ വലിയവനാകുന്നത്, പ്രവർത്തികളിലൂടെയാണ്.രാഹുൽ ഗാന്ധിയെ അങ്ങനെ ഒരു വലിയ നേതാവായി കാണരുത്. ഞാൻ അങ്ങനെ കാണുന്നില്ല.അദ്ദേഹം ഒരു സാധാരണ എംപിയാണ്.

നിങ്ങൾ അദ്ദേഹത്തെ കൊട്ടിഘോഷിച്ചാലും ഇല്ലെങ്കിലും,ലക്ഷ്മൺ സിങ് പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി തയ്യാറെടുക്കുന്ന വേളയിലാണ് ലക്ഷ്മൺ സിങ്ങിന്റെ പരാമർശം.ഗുണ ജില്ലയിലെ രഘോഗഢിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിങ് ബിജെപിയുടെ പ്രിയങ്ക പെഞ്ചിയോട് 61,570 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.മധ്യപ്രദേശിൽ കോൺഗ്രസ്‌ പാർട്ടിക്കകത്തുള്ള തർക്കമാണ് പരാജയത്തിന് കാരണമെന്ന് ലക്ഷ്മൺ സിങ് കുറ്റപ്പെടുത്തിയിരുന്നു. സർവേകളിൽ കോൺഗ്രസ്‌ വിജയിക്കുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും എത്ര സീറ്റുകളിൽ അട്ടിമറി നടക്കുമെന്ന് സർവേകൾക്ക് വെളിപ്പെടുത്താൻ സാധിച്ചില്ലെന്നായിരുന്നു ലക്ഷ്മൺ സിങ്ങിന്റെ ആരോപണം 

Eng­lish Summary:
Rahul Gand­hi is just an ordi­nary work­er; A mere MP is the par­ty leader in Mad­hya Pradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.