1 May 2024, Wednesday

Related news

April 21, 2024
April 20, 2024
April 20, 2024
April 20, 2024
April 19, 2024
April 18, 2024
March 19, 2024
March 7, 2024
March 5, 2024
March 3, 2024

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

Janayugom Webdesk
കൊച്ചി
September 22, 2022 5:07 pm

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനാകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി നൽകാൻ തയ്യാറായില്ലെങ്കിലും ഇക്കാര്യത്തിൽ താൻ മുൻപ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിന് മാറ്റമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. യാത്രയ്ക്കിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ തിരഞ്ഞെടുപ്പാണ് നല്ലത്. ആർക്കും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാം. കോൺഗ്രസ് പ്രസിഡന്റ് പദവി വെറും സംഘടനാപരമായ പദവിയല്ല. ഇന്ത്യയെന്ന മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പദവിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേവലം ഒരു രാഷ്ട്രീയ പ്രസ്താനത്തിന്റെ അധ്യക്ഷനാവുക എന്നത് മാത്രമല്ല, രാജ്യം ഉറ്റുനോക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പ്രതിനിധിയാവുക എന്നതാണ് ആ സ്ഥാനം കൊണ്ട് അർത്ഥമാക്കുന്നത്. വിദ്വേഷം കൊണ്ട് വിഭജിക്കപ്പെട്ട ഇന്ത്യയെ അല്ല നമുക്ക് ആവശ്യമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. രാജ്യത്ത് യുവാക്കൾക്ക് തൊഴിലില്ലാത്ത അവസ്ഥയും വിലക്കയറ്റം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവർക്ക് ജീവിതം ദുസ്സഹമാകുന്ന അവസ്ഥയും അംഗീകരിക്കാനാവില്ല. രാജ്യവ്യാപകമായി നടക്കുന്ന പിഎഫ്‌ഐ റെയ്ഡിലും അദ്ദേഹം പ്രതികരിച്ചു. എല്ലാത്തരം വർഗ്ഗീയതയ്ക്കും അക്രമങ്ങൾക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് കൈക്കൊള്ളേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Eng­lish Sum­ma­ry: Rahul Gand­hi reit­er­ates that he will not con­test for the post of Con­gress president

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.