12 May 2024, Sunday

Related news

May 8, 2024
May 5, 2024
May 3, 2024
May 1, 2024
April 17, 2024
April 17, 2024
April 13, 2024
April 13, 2024
April 10, 2024
April 5, 2024

ബലാത്സംഗത്തില്‍ പരാതി വൈകിയാലും കേസെടുക്കാം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
August 16, 2021 8:52 pm

ബലാത്സംഗം സ്ത്രീക്കു സ്ഥായിയായ നാണക്കേടിനു കാരണമാവുന്നുണ്ടെന്നും ശാരീരികമായ പരിക്കിനേക്കാൾ വലുതാണ് അതെന്നും ഹൈക്കോടതി. ഒരു സ്ത്രീക്കു നേരെ ഉണ്ടാകാവുന്ന ഏറ്റവും ഹീനമായ അതിക്രമാണ് ബലാത്സംഗം. പലപ്പോഴും അവർക്ക് അതു പുറത്തുപറയാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ ചർച്ചിന്റെ മുൻ ട്രസ്റ്റി സിസി ജോൺസന് എതിരായ ബലാത്സംഗ പരാതിയിൽ മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. പരാതി നൽകാൻ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയാനാവില്ലെന്ന് ജസ്റ്റിസ് ഷിർസി വി പറഞ്ഞു.

2016ൽ തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായതായി, അടുത്തിടെ ഒളിംപ്യൻ മയൂഖ ജോണി വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയ സംഭവമാണ് കേസിന് ആധാരം. 2016 ജൂലൈ ഒൻപതിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമെന്ന് കോടതി പറഞ്ഞു. നാലു വർഷത്തിനു ശേഷമാണ് ഇതിൽ പരാതി നൽകിയത്. ബലാത്സംഗ കേസിൽ പരാതി നൽകാൻ വൈകി എന്നതിന് നിയമപരമായി വലിയ പ്രസക്തിയൊന്നുമില്ലെന്ന് കോടതി പറഞ്ഞു. പരാതി വൈകിയത് എന്തു സാഹചര്യത്തിലാണ് എന്നതു കണക്കിലെടുക്കണം.

വിവാഹ ആലോചനകൾ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് ഇത്തരമൊരു സംഭവം നടന്നതെന്ന് പരാതിക്കാരി പറയുന്നുണ്ട്. 2018ൽ അവരുടെ വിവാഹം കഴിഞ്ഞു. അതുകൊണ്ടുതന്നെ പരാതി നൽകാൻ വൈകി എന്നതുകൊണ്ടു മാത്രം ഈ കേസ് തള്ളാനാവില്ല.
പ്രതി പരാതിക്കാരിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്തിരുന്നെന്നും അതുവച്ചു ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പരാതിക്കാരിയുടെ ഫോണിലേക്ക് ഇയാൾ അശ്ലീല സന്ദേശങ്ങളും അയച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും 2016ൽ നടന്ന സംഭവമായതിനാൽ തെളിവു ശേഖരണത്തിനു പ്രയാസമുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

Eng­lish sum­ma­ry; Rape com­plaint can be filed even if it is late: High Court

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.