കുമ്മാട്ടി പോലുള്ള ചിത്രങ്ങൾ നവീകരിച്ച് 4K രൂപത്തിലാക്കുന്നതിലൂടെ കാലഹരണപ്പെട്ടുപോകുന്ന ജീവിതങ്ങളും സംസ്കാരവുമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ. ചലച്ചിത്രങ്ങൾ നവീകരിക്കുമ്പോൾ ആ സംവിധായകരുടെ വീക്ഷണവും ചിന്തകളും കൂടിയാണ് അമരത്വം വരിക്കുന്നത്. പഴയ ചിത്രങ്ങളുടെ നവീകരണം ഇന്ത്യയിലും സജീവമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഇൻ കോൺവെർസേഷൻ വിത്തിൽ പങ്കെടുക്കുകയറിരുന്നു അദ്ദേഹം.
പഴയ ചിത്രങ്ങൾ നവീകരിക്കുന്നത് അവ പുനർനിർമിക്കുന്നതിന് തുല്യമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ചലച്ചിത്ര നവീകരണ സംവിധാനങ്ങൾ ഇന്ത്യയിലും ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും ശിവേന്ദ്ര സിംഗ് പറഞ്ഞു.
രാജ്യാന്തര ചലച്ചിത്ര മേളയിൽ പഴമയിലെ പുതുമ ആയിരുന്നു ജി അരവിന്ദന്റെ കുമ്മാട്ടി. ചിത്രത്തിന്റെ നവീകരിക്കപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിച്ചത്. ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തിൽ സജ്ജമാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്. മേളയുടെ രണ്ടാം ദിനമായിരുന്ന ശനിയാഴ്ച ശ്രീ തിയറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
English summary; International film Festival of Kerala IFFK 2022, Restored 4K version of Aravindan’s classic Kummatty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.