21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

റൊമാന്റിക് കോമഡി ഫാമിലി എന്റര്‍ടൈയനര്‍ ചിത്രം അനുരാഗം ഒക്ടോബറില്‍; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

മഹേഷ് കോട്ടയ്ക്കല്‍
September 3, 2022 7:23 pm

അനുരാഗം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തില്‍ ഫഹദ് ഫാസിൽ ചിത്രം ട്രാൻസിന് ശേഷം മലയാളത്തിൽ വീണ്ടും സാന്നിധ്യം അറിയിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം നേടിയ സംവിധായകനാണ് ഷഹദ്. ആന്റണി വര്‍ഗീസ്, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്ററില്‍ നിന്നും ഒരു കോളേജിന്റെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രമാണ് അനുരാഗമെന്നാണ് വ്യക്തമാകുന്നത്. നിരവധി ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ജനശ്രദ്ധ നേടിയ അശ്വിൻ ജോസാണ് ചിത്രത്തിൽ നായകന്‍. അശ്വിൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ലക്ഷ്മിനാഥ്‌ സത്യം സിനിമാസിന്റെ ബാനറിൽ എൻ സുധിഷ്, എ ജി പ്രേമചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അശ്വിനും ഗൗതം മേനോനും പുറമെ ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ഷീല എന്നിവർ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. സുരേഷ് ഗോപി ഛായഗ്രഹണം, ആർട്ട് ഡയറക്ടറായി അനീഷ് നാടോടി, എഡിറ്റിങ് ലിജോ പോൾ, ജോയൽ ജോൺസ് സംഗീത സംവിധായകനുമാണ്.

 

എല്ലാ പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എല്ലാ ജനറേഷനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു റൊമാന്റിക് കോമഡി ഫാമിലി എന്റര്‍ടൈനറായിരിക്കും അനുരാഗമെന്നും സംഗീതത്തിന് വലിയ പ്രധാന്യമാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നതെന്നും നവാഗത സംഗീത സംവിധായകനായ ജോയൽ ജോൺസിന്റെ മികച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ടെന്നും ഒക്ടോബറില്‍ റീലീസ് ചെയുന്ന ചിത്രം തീയേറ്റര്‍ എക്സിപീരിയന്‍സില്‍ തന്നെ ഏവരും കാണണമെന്നും സംവിധായകന്‍ ഷഹദ് ജനയുഗത്തോട് പറഞ്ഞു.

Eng­lish Sum­ma­ry: Roman­tic com­e­dy fam­i­ly enter­tain­er film Anuragam in Octo­ber; The motion poster of the film has been released

You may like this video also

TOP NEWS

December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.