റഷ്യ-യുക്രെയ്ൻ സംഘർഷ സാഹചര്യത്തിൽ രാജ്യത്തുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൗരൻമാരോട് യുക്രെയ്ൻ വിടണമെന്ന് ആവിശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യൻ എംബസി ജീവനക്കാരോടും മടങ്ങാൻ വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. റഷ്യയുടെ ഭാഗത്തുനിന്നും പ്രകോപനങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ചാർട്ടർ വിമാനങ്ങളോ മറ്റു വിമാനങ്ങളോ യുക്രെയ്ൻ വിടാൻ നോക്കണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ചാർട്ടർ വിമാനങ്ങളുടെ വിവരങ്ങൾക്കായി വിദ്യാർഥികള്‍ എംബസിയുടെ ഫേസ്ബുക്കോ, ട്വിറ്ററോ നോക്കണം. വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയവുമായോ അല്ലെങ്കിൽ കണ്ട്രോൾ റൂമുമായോ ബന്ധപ്പെടാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈനും ഇതിനായി ഒരുക്കിയിട്ടുണ്ട്. ഈമാസം 22, 24, 26 തീയതികളിലായി യുക്രെയ്നിൽനിന്നും പ്രത്യേക വിമാനങ്ങൾ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
English Summary:Russia-Ukraine conflict; Ministry of Foreign Affairs urges Indians to leave Ukraine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.