14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 11, 2025
March 9, 2025
February 22, 2025
February 20, 2025
February 16, 2025
February 16, 2025
February 16, 2025
February 13, 2025
February 6, 2025

തലയോട്ടി മാറ്റിവെയ്ക്കപ്പെട്ട പിഞ്ചുകുഞ്ഞ് ചികിത്സാ സഹായം തേടുന്നു

Janayugom Webdesk
നെടുങ്കണ്ടം
November 6, 2022 8:58 pm

ഒരു വയസ്സുപോലും തികയാത്ത പിഞ്ചു കുഞ്ഞിന്റെ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ധനനായ കുടുംബം ചികിത്സാധന സഹായം തേടുന്നു. കമ്പംമെട്ട് മന്തിപ്പാറ ചെറുകുന്നേല്‍ വീട്ടില്‍ അരുണ്‍ മാത്യു-ബ്ലെസി ദമ്പതികളുടെ പുത്രന്‍ എബലിന്റെ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രികയ്ക്കാണ് സന്മസുള്ളവരില്‍ നിന്നും ചികിത്സസഹായം തേടുന്നത്. ഓപ്പറേഷനായി മാത്രം 10 ലക്ഷത്തിലധികം ചിലവ് വരും. ഒരു വയസ്സുപോലും തികയാത്ത എബിന്് രണ്ടു മാസം മാത്രം പ്രായമുളളപ്പോഴാണ് തലയ്ക്കകത്ത് ചെറിയ മുഴകള്‍ ഉണ്ടായത്. ഇവ പൊട്ടി തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് തലയോട്ടിയുടെ ഒരു ഭാഗം ഓപ്പറേഷന്‍ ചെയ്ത് നീക്കുകയായിരുന്നു. എട്ടു മാസങ്ങള്‍ക്കു ശേഷം തലയോട്ടി തിരികെ വയ്ക്കാമെന്നാണ് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നത്.

എന്നാല്‍ കുട്ടിയുടെ തലച്ചോറ് മുറിച്ച് മാറ്റിയ തലയോടിന് പുറത്തേയ്ക്ക് തള്ളി വന്നതോടെ തലയോട്ടി വീണ്ടും പഴയതുപോലെ തിരികെ വെയ്ക്കാന്‍ കഴിയാതെ വന്നു. വളര്‍ന്ന് നില്‍ക്കുന്ന തലച്ചോറ് മുറിച്ചുമാറ്റിയാല്‍ ശരീരിക വൈകല്ല്യമോ, മരണമോ സംഭവിക്കാന്‍ സാധ്യതയുള്ളതായി ചികിത്സ നലകുന്ന ഏറണാകുളം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന് പ്രതിവിധിയായി കൃത്രിമ തലയോട്ടി നിര്‍മ്മിച്ച് തലച്ചോറ് മുറിച്ച് മാറ്റാതെ സ്ഥാപിക്കുവാനാണ് പദ്ധതി.

ഇതിന്റെ ചികിത്സയ്ക്ക് മാത്രമായി 10 ലക്ഷം രൂപ ചിലവ് വരും. കുഞ്ഞ് വളര്‍ന്ന് വരുന്നതിനനുസരിച്ച് തലയോട്ടി വളരുകയും സാധാരണ നിലയില്‍ ആയി തീരുകയും ചെയ്യും. ഈ ഓപ്പറേഷന്‍ എത്രയും വേഗത്തില്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂട്ടിയുടെ ചികിത്സയ്ക്കായി വീടും സ്ഥലവും വിറ്റ് കിട്ടിയ എട്ടു ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. കൂലിപ്പണി ചെയ്ത് ജീവിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ കുട്ടിയുടെ ചികിത്സാസൗകര്യാര്‍ത്ഥം കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം വാടകയ്ക്ക് താമസിക്കുകയാണ്. സന്മനസ്സുള്ളുള്ളവര്‍ സഹായിക്കുക.

Math­ew Jecob, Mob no : 9605596131 (Google pay) A/c NO : 3429l 802373, IFSC SBIN : 0007621 State Bank Of India Koot­tar branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.