14 May 2024, Tuesday

Related news

April 26, 2024
February 18, 2024
February 2, 2024
January 15, 2024
December 30, 2023
December 15, 2023
December 15, 2023
December 13, 2023
December 6, 2023
December 3, 2023

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത: പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 30, 2021 2:52 pm

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് വിശദമായ പദ്ധതികള്‍ തയ്യാറാക്കും. ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈസന്‍സ് ഇല്ലാതെ വളര്‍ത്താവുന്ന കോഴി, പന്നി, പശു എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ അഭിപ്രായത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

പന്നികള്‍ക്ക് ആവശ്യമായ കോഴി മാലിന്യം കഴിഞ്ഞ് ബാക്കിയുള്ളവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നടപടി വേണം. തദ്ദേശ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വെറ്ററിനറി സര്‍വകലാശാല അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് മാര്‍ഗ്ഗരേഖ ഉണ്ടാക്കണമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Self-suf­fi­cien­cy in meat and egg pro­duc­tion: CM to pre­pare plans

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.