6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024
October 25, 2024
October 14, 2024
September 26, 2024

ലിസ്സ് ഇന്ത്യ മാധ്യമ പുരസ്‌കാരം ഷാജി ഇടപ്പള്ളിക്ക്

Janayugom Webdesk
കൊച്ചി
December 21, 2021 6:10 pm

ലിസ്സ് ഇന്ത്യ സൊസൈറ്റിയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ലിസ്സ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ് പ്രോജക്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രഖ്യാപിച്ച മാധ്യമ പുരസ്‍കാരത്തിന് ജനയുഗം ലേഖകൻ ഷാജി ഇടപ്പള്ളി അർഹനായി. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഡോ എം ഐ ജുനൈദ് റഹ്‌മാൻ (ആരോഗ്യരംഗം), മുത്തൂറ്റ് സ്നേഹാശ്രയ (ചാരിറ്റി പ്രവർത്തനം ), എ കെ അബ്ദുൽ അസീസ്, എം ഐ അഷ്‌റഫ്, നിസാൽ സി എസ് (സാമൂഹിക,സേവനം ) എന്നിവരും പുരസ്‌കാരത്തിന് അർഹരായി. ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്‌കാരം 23 ന് രാവിലെ പത്തിന് പെരുമ്പാവൂർ വെസ്റ്റ് മുടിക്കൽ മറ്റപ്പിള്ളി വേയ് ബ്രിഡ്ജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സമ്മേളനം വാഴക്കുളം പഞ്ചയാത്ത് പ്രസിഡന്റ് സി കെ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ലിസ്സ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഡോ ലിസി ജോസ് ചടങ്ങിൽ അധ്യക്ഷയാകും.

ENGLISH SUMMARY:Shaji Edap­pal­ly wins LIS India Media Award
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.