28 April 2024, Sunday

Related news

April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 18, 2024
April 18, 2024
April 16, 2024
April 13, 2024
April 8, 2024
April 6, 2024

ഇന്ദ്രൻസിന്റെ ത്രില്ലർ ചിത്രം “സൈലന്റ് വിറ്റ്നസ്” റിലീസിനൊരുങ്ങുന്നു

Janayugom Webdesk
തിരുവനന്തപുരം
August 24, 2021 4:27 pm

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു. ഫീൽ ഫ്ലയിങ്ങ് എന്റര്‍ടെയിൻമെന്റ്സിന്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് സിനിമയുടെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ.എം കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ പി ദേവ്, അംബി നീനാസം, മഞ്ജു കെ പി, പെക്സൺ അംബ്രോസ്, അഡ്വ.എം കെ റോയി,  ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം- ഷമേജ് ശ്രീധർ, എഡിറ്റർ- റിസാൽ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍— രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ- സജിത്ത് സി ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പിആർഒ- പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- ബിആർഎസ് ക്രിയേഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സെപ്തംബർ അവസാനത്തോടെ റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Eng­lish summary:silent wit­ness will release soon
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.