27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 26, 2025
April 26, 2025
April 26, 2025
April 26, 2025
April 26, 2025
April 26, 2025
April 25, 2025
April 25, 2025
April 25, 2025

സിൽവർ ലൈൻ പദ്ധതി സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരും: ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 23, 2022 11:25 am

സംസ്ഥാനത്തെ സിൽവർ ലൈൻ പദ്ധതി സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാന സർക്കാരിന് ഇതില്‍ നേരിട്ടുള്ള ബാധ്യതയില്ല. പദ്ധതിയ്ക്ക് സ്വീകരിക്കുന്ന വിദേശ വായ്പയുടെ വ്യവസ്ഥകൾ ഡി പി ആർ അംഗീകരിച്ച ശേഷമേ തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് അതിവേഗ റെയിൽവെ ലൈനുകൾ സ്റ്റാൻഡേർഡ് ഗേജുകളിലാണെന്നും സാമ്പത്തിക ദാതാക്കളുടെ താൽപര്യാർത്ഥമാണ് സ്റ്റാൻഡേർഡ് ഗേജ് നടപ്പിലാക്കുന്നതെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും ധനമന്ത്രി വ്യക്തമാക്കി. 

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും മാറ്റിവെച്ചിട്ടില്ല. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്നും ധനമന്ത്രി പറഞ്ഞു. ഭാവിയിലെ സാമ്പത്തിക വളർച്ചയും വികസനവും കണക്കിലെടുത്താണ് വൻകിട പദ്ധതികളുടെ ലക്ഷ്യമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Eng­lish Summary:Silver Line project will boost eco­nom­ic growth: Finance Minister
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.