26 April 2024, Friday

Related news

January 2, 2023
November 19, 2022
August 21, 2022
June 20, 2022
January 17, 2022
October 19, 2021
September 12, 2021

ഹിന്ദി അറിയാത്തതിനാല്‍ ഉപഭോക്താവിനോട് മോശമായ് പെരുമാറി;വിവാദത്തിനു പിന്നാലെ മാപ്പുപറഞ്ഞ് സൊമാറ്റോ

Janayugom Webdesk
ചെന്നെെ
October 19, 2021 6:32 pm

ഉപഭോക്താവിനു ഹിന്ദി അറിയില്ലെന്ന കാരണത്താൽ മോശമായി പെരുമാറിയ കസ്റ്റമർ കെയർ എക്സിക്യൂട്ടിവിൻ്റെ പ്രവൃത്തിയിൽ മാപ്പു പറഞ്ഞ് ഓൺലൈൻ ഭക്ഷണവിതരണ ശൃംഘലയായ സൊമാറ്റോ. ‘ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയാണെന്നും അല്പമെങ്കിലും അറിഞ്ഞിരിക്കണ’മെന്നുമുള്ള കസ്റ്റമർ കെയർ എക്സിക്യൂട്ടിവിൻ്റെ വാക്കുകളാണ് വിവാദമായത്. വികാസ് എന്ന ഉപഭോക്താവിനെതിരെ നടത്തിയ പരാമർശത്തിൻ്റെ സ്ക്രീൻഷോട്ടുകൾ ഇയാൾ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. തുടർന്നാണ് സൊമാറ്റോ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണ ഇനങ്ങളില്‍ ഒരെണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് വികാസ് എന്ന ഉപഭോക്താവ് സൊമാറ്റൊ കസ്റ്റമര്‍ കെയര്‍ ഏജന്റിനെ സമീപിച്ചത്. ഇതിന് മറുപടി പറയുന്നതിനിടെ രാഷ്ട്രഭാഷയായ ഹിന്ദി അല്‍പമെങ്കിലും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് പറയുകയായിരുന്നു. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വികാസ് ട്വീറ്റ് ചെയ്തതോടെ സൊമാറ്റോയ്‌ക്കെതിരേ പ്രതിഷേധം ശക്തമായി. #Reject­Zoma­to എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.

അല്പസമയത്തിനുള്ളിൽ സൊമാറ്റോ മാപ്പപേക്ഷയുമായി രംഗത്തെത്തി. ഇംഗ്ലീഷിലും തമിഴിലുമായി പുറത്തിറക്കിയ വിശദീകരണക്കുറിപ്പടക്കമായിരുന്നു സൊമാറ്റോയുടെ മാപ്പ്. ‘വണക്കം വികാസ്. ഞങ്ങളുടെ കസ്റ്റമർ കെയർ ഏജന്റിന്റെ മോശം പെരുമാറ്റത്തിൽ ഞങ്ങൾ മാപ്പ് പറയുന്നു. വിഷയത്തിൽ ഞങ്ങളുടെ വിശദീകരണം ഇതാണ്. അടുത്ത തവണ മികച്ച രീതിയിൽ ഭക്ഷണമെത്തിക്കാനുള്ള അവസരം നിങ്ങൾ തരുമെന്ന് കരുതുന്നു. സൊമാറ്റോയെ ബഹിഷ്‌കരിക്കരുത്’- സൊനാറ്റോ കുറിച്ചു. ചാറ്റ് ചെയ്ത കസ്റ്റമർ കെയർ ജീവനക്കാരനെ പിരിച്ചുവിടുമെന്ന് വിശദീകരണക്കുറിപ്പിൽ സൊമാറ്റോ വ്യക്തമാക്കി. സൊമാറ്റോ ആപ്പിൻ്റെ തമിഴ് പതിപ്പ് നിർമാണത്തിലാണെന്നും ഉടൻ പുറത്തിറക്കുമെന്നും അവർ വ്യക്തമാക്കി.
eng­lish summary;zomato apol­o­gizes after cus­tomer mis­be­hav­ior for not know­ing Hindi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.