സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ അധിക പിന്തുണ ആവശ്യമുള്ള ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്കായി പാണ്ടനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ കീഴ്വന്‍മഴി ജെ ബി സ്‌കൂളില്‍സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചു. അക്കാദമിക പിന്തുണയോടൊപ്പം വ്യക്തിഗതമായ അധിക പിന്തുണാസംവിധാനം എന്ന നിലയിലാണ് എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. ഓരോ കുട്ടിയുടെയും വൈകല്യത്തിന്റെ സ്വഭാവമനുസരിച്ചുള്ളപഠനോപകരണങ്ങള്‍ ഉപയോഗിച്ച് പരിശീലനം നല്‍കുന്നു. നിലവില്‍ ഓട്ടിസം സെന്റര്‍ കേന്ദ്രീകരിച്ച് നല്‍കുന്ന വിവിധ തെറാപ്പി സേവനങ്ങളും എല്ലാ പ്രദേശത്തെയും കുട്ടികളിലേക്ക് എത്തിക്കുന്നതിന് സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ സഹായകരമാകും.
ഭിന്നശേഷി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം, നൈപുണിവികസന പരിപാടികള്‍, തൊഴില്‍ പരിശീലനം എന്നിവയ്ക്കും സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ നേതൃത്വം നല്‍കും. പാണ്ടനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍. ജെയിന്‍ ജിനു അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്.ആശ വി നായര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ജി കൃഷ്ണകുമാര്‍, ബി ആര്‍സി ട്രെയിനര്‍മാരായ. കെ ബൈജു.പ്രവീണ്‍ വി നായര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ വി ഹരിഗോവിന്ദ്, ഗ്രാമപഞ്ചായത്തംഗം വിജയമ്മ, പ്രഥമാധ്യാപകന്‍ കെ എം ഷാജി എന്നിവര്‍ സംസാരിച്ചു.
English summary: special care center was started under the leadership of BRC
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.