9 September 2024, Monday
KSFE Galaxy Chits Banner 2

Related news

July 28, 2024
July 13, 2024
June 23, 2024
May 21, 2024
May 21, 2024
May 10, 2024
April 22, 2024
April 11, 2024
April 2, 2024
March 27, 2024

ഗവര്‍ണര്‍ തിരിച്ചയച്ച പത്തു ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ

Janayugom Webdesk
ചെന്നൈ
November 18, 2023 3:04 pm

ഗവര്‍ണര്‍  ആര്‍ എന്‍ രവി തിരിച്ചയച്ച ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ. പ്രത്യേകം വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് പത്ത് ബില്ലുകള്‍ സഭ പാസാക്കിയത്. ഗവര്‍ണര്‍ പദവി നീക്കം ചെയ്യേണ്ടതാണെങ്കിലും പദവിയുള്ളിടത്തോളം കാലം ഗവര്‍ണര്‍മാര്‍ ജനാധിപത്യത്തെ ബഹുമാനിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ രണ്ടു വര്‍ഷമായി തടഞ്ഞുവച്ചതിലൂടെ തമിഴ്നാട്ടിലെ ജനങ്ങളെയും നിയമസഭയെയും ഗവര്‍ണര്‍ അപമാനിക്കുകയാണെന്നും സ്റ്റാലിന്‍ പറ‍ഞ്ഞു.

ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും സഭ ബഹിഷ്‌കരിച്ചു. 2020ലും 2023ലും പാസാക്കിയ രണ്ടു ബില്ലുകള്‍ വീതവും കഴിഞ്ഞ വര്‍ഷം പാസാക്കിയ ആറു ബില്ലുകളുമാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചത്.

Eng­lish Sum­ma­ry: TN Assem­bly Re-adopts 10 Bills Returned by Gov­er­nor Ravi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.