വിഴിഞ്ഞം തുറമുഖത്ത് നാലാം ദിവസവും സമരം ശക്തമായി തുടരുന്നതിനിടെ മന്ത്രിതല ചര്‍ച്ച ഇന്നുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. നാലാം ദിവസവും സമരം സജീവമാണ്. ഡല്‍ഹിയില്‍ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. തുറന്ന മനസോടെ ചര്‍ച്ചക്ക് തയ്യാറെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. വിഴിഞ്ഞത്ത് ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്തത്.
വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഫിഷറീസ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാന്‍ സമരക്കാരെ ക്ഷണിച്ചു. സമരസമിതി നേതാവും വികാരിയുമായ ജനറല്‍ യൂജിന്‍ പെരേരയുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും ഇരുവിഭാഗങ്ങളും ആലോപിച്ച് തീരുമാനിക്കും. അതേസമയം തുറന്ന മനസോടെ ചര്‍ച്ചക്ക് തയ്യാറെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. ചര്‍ച്ചയെ ലത്തീന്‍ രൂപത സ്വാഗതം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
English summary; strike is strong in Vizhinjam; A ministerial discussion may take place today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.