23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 19, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 9, 2024
November 7, 2024

പശുവിനെ ദേശീയ മൃഗം ആക്കണമെന്ന് ഹര്‍ജി: താക്കീത് നല്‍കി സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2022 8:54 pm

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പശുവിന്റെ സംരക്ഷണം വളരെ പ്രധാനമാണെന്നും അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് എൻജിഒ ഗോവംശ് സേവാ സദനാണ് പൊതു താല്പര്യ ഹർജി സമര്‍പ്പിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരിനെ സംബന്ധിച്ച് പശുവിന്റെ സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പശുവിന്റെ മൂത്രത്തിന് ഉപയോഗമുണ്ട്. ചാണകം കൃഷിക്കായി ഉപയോഗിക്കുന്നു. അതിനാല്‍ പശുക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ദേശീയ മൃഗങ്ങളെ പ്രഖ്യാപിക്കലാണോ കോടതിയുടെ ജോലിയെന്ന് ജസ്റ്റിസുമാരായ എസ് കെ കൗളും അഭയ് എസ് ഓകയും അടങ്ങിയ ബെഞ്ച് ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ എന്തിനാണ് സമര്‍പ്പിക്കുന്നതെന്നും ഇത് ഏത് മൗലിക അവകാശത്തെയാണ് ബാധിക്കുന്നതെന്നും കോടതി ചോദിച്ചു. ഹര്‍ജി പിൻവലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഹര്‍ജി പിൻവലിക്കുകയായിരുന്നു. ബംഗാള്‍ കടുവയാണ് ഇന്ത്യയുടെ ദേശീയ മൃഗം.

Eng­lish Sum­ma­ry: Supreme Court refus­es plea to declare cow as nation­al animal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.