26 April 2024, Friday

Related news

March 21, 2024
December 10, 2023
July 26, 2023
July 13, 2023
July 1, 2023
June 15, 2023
June 14, 2023
June 3, 2023
June 1, 2023
May 19, 2023

അവർ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് ; ബിഷപ്പ് പരാമർശത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

Janayugom Webdesk
തിരുവനന്തപുരം
September 21, 2021 12:57 pm

പാലാ ബിഷപ്പിന്റെ വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി. സർക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എല്ലാ കാര്യത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് ബിജെപി എം പിയായ സുരേഷ് ഗോപി പറഞ്ഞത്. “സർക്കാരിന് നല്ല ബുദ്ധിയുണ്ട്. അവർ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കും അവരുടെ പാനലിലുള്ള മന്ത്രിമാർക്കും കാര്യങ്ങളെല്ലാം നന്നായിട്ട് മനസ്സിലായിട്ടുണ്ട്. അവർ ചെയ്യട്ടെ, ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ കുറ്റം പറയൂ. അത് രാജ്യ താല്പര്യത്തിനെതിരാണെങ്കിൽ നിങ്ങൾ കുറ്റം പറഞ്ഞോളൂ. രാജ്യ താല്പര്യമാണ് പ്രധാനം.” – സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി വെറുമൊരു രാഷ്ട്രീയക്കാരനല്ല, ഭാരണാധിപനാണെന്നും എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

 

Eng­lish Sum­ma­ry: Suresh Gopi sup­ports gov­ern­ment in Bish­op’s remarks

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.