27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025

ബസിലിരുന്ന് സഞ്ജുവിന്‍റെ ചിത്രം ഉയർത്തിക്കാട്ടി സൂര്യകുമാർ യാദവ്; ആവേശത്തിലായി ആരാധകര്‍

Janayugom Webdesk
September 27, 2022 12:21 pm

ടി20 ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള താരങ്ങള്‍ കേരളത്തിലെത്തി. താരങ്ങളെ ആരാധകർ ഏറെ ആവേശത്തോടെയാണ് തിരുവനന്തപുരത്ത് സ്വീകരിച്ചത്.  ഇതിനിടെയാണ് കൗതുകകരമായ ഒരു സംഭവം നടന്നത്. ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് തന്റെ ഫോൺ എടുത്ത് ബസിന് ചുറ്റും നിൽക്കുന്ന ആരാധകർക്ക് സഞ്ജു സാംസണിന്റെ ചിത്രം കാണിച്ചു കൊടുത്തത്, ആദ്യം ചിത്രത്തിലേക്ക് വിരൽ ചൂണ്ടി പിന്നെ തംബ്‌സ് അപ്പ് നൽകുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്വിറ്ററിലാണ് വീഡിയോ പ്രചരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

നിലവിൽ ചെന്നൈയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ അനൗദ്യോഗിക ഏകദിന പരമ്പരയിൽ ന്യൂസിലൻഡ് എയ്‌ക്കെതിരെ ഇന്ത്യ എയെ നയിക്കുന്നത് സാംസണാണ്. സെപ്തംബർ 27 ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മൂന്നാം അനൗദ്യോഗിക ഏകദിനത്തോടെ ഇന്ത്യ എ പരമ്പരയിൽ അപരാജിത ലീഡ് (2–0) നേടി. മികച്ച ഫോമിലായിരുന്നിട്ടും സഞ്ജുവിനെ മത്സരങ്ങളില്‍ പരിഗണിക്കാതിരുന്നതില്‍ ആരാധകര്‍ക്ക് ഏറെ എതിര്‍പ്പുണ്ടായിരുന്നു. അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 ഐ മത്സരം സെപ്തംബർ 28‑ന്  തിരുവനന്തപുരത്ത് നടക്കുന്നത്.

Eng­lish Summary:Suryakumar Yadav high­light­ed San­ju’s pic­ture on the bus; Fans are excited
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.