October 2, 2023 Monday

Related news

October 1, 2023
September 30, 2023
September 29, 2023
September 28, 2023
September 27, 2023
September 25, 2023
September 25, 2023
September 25, 2023
September 23, 2023
September 23, 2023

തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും; യുഎസ് കോടതി ഉത്തരവിട്ടു

Janayugom Webdesk
വാഷിങ്ടണ്‍
May 18, 2023 10:47 pm

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരയുന്ന പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന യുഎസ് കോടതി അംഗീകരിച്ചു. കാലിഫോര്‍ണിയ കോടതി ജഡ്ജി ജാക്വിലിന്‍ ചൂലിജിയാന്റേതാണ് ഉത്തരവ്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. റാണയെ ഇന്ത്യക്ക് കൈമാറുന്നതിനെ ബൈഡന്‍ ഭരണകൂടം പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.

2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസിലെ ഗൂഢാലോചനാ കുറ്റത്തിന് 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 ദിവസം ജയിലായിരുന്നു. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ എന്‍ഐഎ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്. 

സുഹൃത്തായ യുഎസ് പൗരന്‍ ഡേവിഡ് ഹെഡ്ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്യിബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. റാണയെ വിട്ടുകിട്ടിയാല്‍ മുംബൈ ഭീകരാക്രമണ കേസില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇതേ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു. 

Eng­lish Summary;Tahavoor Rana to be extra­dit­ed to India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.