18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025
April 5, 2025
April 4, 2025
April 3, 2025

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ ഭരണാധികാരികളില്‍ നിന്ന്: അഡ്വ. കെ പ്രകാശ് ബാബു

Janayugom Webdesk
ബേനൂര്‍(കാസര്‍കോട്)
January 2, 2022 6:20 pm

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ന് രാജ്യം ഭരിക്കുന്ന ഭരണാധികാരികളില്‍ നിന്നാണെന്ന് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു. സി പി ഐ രുപീകരണത്തിന്റെ 96 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പെരുമ്പള ബേനൂര്‍ ഭഗത് സിംഗ് നഗറില്‍ നടത്തിയ കമ്മ്യൂണിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും അതിന്റെ കെട്ടുറപ്പ് അത് നിലനില്‍ക്കുന്നത് രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ നിന്നാണ്. രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം, മതേതരത്വം എന്നിവ നിലനില്‍ക്കണം. ഇത് രണ്ടും ഇല്ലെങ്കില്‍ ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കില്ല. പണ്ടെത്തപോലെ നാട്ടുരാജ്യങ്ങളുടെ കൂട്ടമായി രാജ്യം ഭിന്നിച്ച് പോകാന്‍ പാടില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ബിജെപിയും അവര്‍ നയിക്കുന്ന സര്‍ക്കാരുകളുമാണ് രാജ്യത്തെ വിഭജിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ ഇന്ന് ക്രിസ്തുമസ് ആഘോഷങ്ങള്‍ രാജ്യവ്യാപകമായി അലങ്കോലപ്പെടുന്നു. മതന്യൂനപക്ഷങ്ങള്‍ ആശങ്കയോടെ നില്‍ക്കുകയാണ്. പാര്‍ല്‌മെന്റിനെ നോക്കുകുത്തിയാക്കി അപ്പം ചുട്ടെടുക്കുന്ന പോലെ ഏകപക്ഷീയമായി നിയമ നിര്‍മ്മാണങ്ങള്‍ നടത്തുകയാണ്. പക്ഷേ ഒരു കാര്യം ഈ രാജ്യത്തെ കര്‍ഷകര്‍ നമ്മെ ഓര്‍പ്പെടുത്തിയിരിക്കുകയാണ്. എത്ര നീണ്ടു നിന്നാലും ഈ രാജ്യത്തെ ഗവണ്‍മെന്റിനെ മുട്ടുകുത്തിക്കാനാവുമെന്നത് ഇന്ത്യന്‍ കര്‍ഷകര്‍ തെളിയിക്കുകയാണെന്നും അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു.  നോട്ടുനിരോധം, ജി എസ്ടി, തുടങ്ങിയ തലതിരിഞ്ഞ നിയമങ്ങള്‍ രാജ്യത്തെ സാമ്പത്തിക രംഗത്തെ തകര്‍ത്തപ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വോട്ട് ബാങ്ക് ഉയര്‍ത്തിപിടിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെ ആ നിലയില്‍ കബളിപ്പിച്ച തെരഞ്ഞെടുപ്പ് രാഷ്ട്രീത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് കണക്കൂട്ടുകയാണ് ബിജെപി സര്‍ക്കാര്‍. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച് നിന്നുകൊണ്ട് മറ്റ് മതേതര ജനാധിപത്യ പാര്‍ട്ടികളെയും  കൂടിച്ചേര്‍ത്താല്‍ മാത്രമേ ഇന്ന് രാജ്യം നേരിടുന്ന ഭരണഘടനയെ ധിക്കരിക്കുന്ന രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ചവിട്ട് മെതിക്കുന്ന രാജ്യത്തിന്റെ മതേതരത്വം ഇല്ലാതാക്കുന്ന മോഡി ഭരണകൂടത്തിനെതിരെ  എന്തെങ്കിലും ചെയ്യാന്‍ സാധിക്കു എന്ന ഉറച്ച വിശ്വാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ  നിലനില്‍പ്പിനായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അടിയന്തിര കടമയെന്ന്  അദ്ദേഹം പറഞ്ഞു. ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളുടെ ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. പോരാട്ട വീര്യങ്ങള്‍ അത് കരുത്ത് പകരുന്നു. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും മുന്നില്‍ നില്‍ന്നുണ്ടെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബേനൂരില്‍ സംഘാടക സമിതി ചെയര്‍മാന്‍ നാരായണന്‍ മൈലൂല അധ്യക്ഷത വഹിച്ചു. കുറ്റിക്കോലില്‍ മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. രണ്ട് പരിപാടികളിലും സി പി ഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍എ, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍,  ജില്ലാ അസി. സെക്രട്ടറി വി രാജന്‍, ജി്ല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ വി കൃഷ്ണന്‍, അഡ്വ. വി സുരേഷ് ബാബു,  എന്നിവര്‍ സംസാരിച്ചു.

 

Eng­lish Sum­ma­ry: The biggest chal­lenge fac­ing the coun­try is from the rulers of the coun­try: Adv. K Prakash Babu

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.