23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

മക്കളേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തി, ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

Janayugom Webdesk
കൊട്ടാരക്കര
November 8, 2021 11:14 pm

നീലേശ്വരം ആക്കനാട്ട് ഭാര്യയേയും രണ്ടു മക്കളേയും വെട്ടി കൊലപ്പെടുത്തിയ നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കാരുണ്യനഗർ പൂജപ്പുരവീട്ടിൽ രാജേന്ദ്രൻ(55), ഭാര്യ അനിത(48), മകൻ ആദിത്ത് രാജ്(24), മകള്‍ അമൃത രാജ്(20) എന്നിവരാണ് മരിച്ചത്. ഭാര്യയും മകളും കിടപ്പുമുറിയിൽ വെട്ടേറ്റ നിലയിലും മകന്റെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്. മറ്റൊരു കിടപ്പു മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു രാജേന്ദ്രന്റെ മൃതദേഹം.

അനിതയുടെ മൃതദേഹം കിടപ്പുമുറിയിൽ ഭിത്തിയോടു ചേർന്നു നിലത്തും അമൃതയുടേത് കട്ടിലിലുമായിരുന്നു. നീലേശ്വരത്ത് ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് രാജേന്ദ്രൻ. പ്രവാസിയായ ഇയാൾ പത്ത് വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. വീടു നിർമ്മാണത്തിലുണ്ടായ സാമ്പത്തിക ബാധ്യതയാകാം സംഭവത്തിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നീലേശ്വരത്ത് സ്വകാര്യ സിസിടിവി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ആദിത്ത്.

കൊട്ടാരക്കര എസ് ജി കോളജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ അമൃത കൊട്ടാരക്കരയിൽ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ വിദ്യാർത്ഥിനിയായിരുന്നു. തൊഴിലുറപ്പു തൊഴിലാളിയായിരുന്നു അനി­ത. വെട്ടാൻ ഉപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി പൊലീസ് കണ്ടെടുത്തു. ദക്ഷിണ മേഖലാ ഡിഐജി സഞ്ജയ് കുമാർ ഗരുഡ്, റൂറൽ എസ്‌പി കെ ബി രവി, കൊട്ടാരക്കര ഡിവൈഎസ്‌പി ആർ സുരേഷ്, സിഐ ജോസഫ് ലിയോൺ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചു.

eng­lish sum­ma­ry:The chil­dren and wife were hacked to death, as the head of the house­hold was hanged

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.