October 3, 2022 Monday

Related news

October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 25, 2022
September 23, 2022
September 18, 2022
September 16, 2022
September 16, 2022

ശാന്തിഭവന്‍ പാലിയേറ്റിവ് ആശുപത്രിയുടെ ‘ജോയ്സ് ടച്ച്’ സ്മാര്‍ട്ട് വാച്ച് നാളെ മുഖ്യമന്ത്രി പുറത്തിറക്കും

Janayugom Webdesk
തിരുവനന്തപുരം
April 11, 2022 8:59 pm

ശാന്തിഭവന്‍  പാലിയേറ്റിവ് ആശുപത്രി ഇന്ത്യയിൽ ആദ്യമായി സമ്പൂർണ വ്യക്തി സുരക്ഷയ്ക്കു വേണ്ടി സ്മാർട്ട് പേഴ്സണൽ ഹോസ്പിറ്റലും ഓട്ടോമേറ്റഡ് എമർജൻസി കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിക്കുകയാണ്. ജോയ്സ് ടച്ച് എന്ന ഇന്റഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് വാച്ചിന്റെയും കേന്ദ്രീകൃത എമർജൻസി കൺട്രോൾ റൂമിന്റെയും ടെലിമെഡിസിൻ സംവിധാനത്തിന്റെയും സഹായത്തോടെയാണ് ഓരോ വ്യക്തികൾക്കും സ്മാർട്ട് പേഴ്സണൽ ഹോസ്പിറ്റൽ എന്ന നൂതന സൗകര്യം ശാന്തിഭവന്‍ ലഭ്യമാക്കുന്നത്. ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് വാച്ചിന്റെ പ്രകാശനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നിർവഹിക്കും. പൊതുസമ്മേളനം പാളയം വൈഎംസിഎ ഹാളിൽ, ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മന്ത്രിമാരായ കെ രാജൻ, അഡ്വ. ജി ആർ അനിൽ, തൃശൂർ ആർച്ച് ബിഷപ്പ് മാർ. ആൻഡ്രൂസ് താഴത്ത്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് കോ ഫൗണ്ടറും സിഇഒയുമായ റവ. ഫാ. ജോയ് കൂത്തൂർ എന്നിവർ പങ്കെടുക്കും. തുടർന്ന് പാളയം വൈഎംസിഎ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

തൃശൂർ ആർച്ച് ബിഷപ്പും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് ചീഫ് പേട്രണുമായ മാർ. ആൻഡ്രൂസ് താഴത്ത് യോഗത്തിൽ അധ്യ‍ക്ഷത വഹിക്കും. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് കോ ഫൗണ്ടറും സിഇഒയുമായ റവ. ഫാ. ജോയ് കൂത്തൂർ പ്രോജക്റ്റ് അവതരണം നടത്തും. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലയർ മദർ ജനറലും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് കോ ഫൗണ്ടറുമായ സിസ്റ്റർ മരിയ ക്യാര എഫ്എസ്സി മുഖ്യ പ്രഭാഷണം നടത്തും. ജോയ്സ് ടച്ച് എമർജൻസി കൺട്രോൾ റൂമിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിക്കും. ഐഎംഎയുടെ എമർജൻസി ട്രോമ കെയറുമായി സഹകരിച്ച് നടപ്പാക്കുന്ന എമർജൻസി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. ഗുഡ്സമരിറ്റൻ റെസ്പോണ്ടന്റ്സ് ആപ്പിലെ ആംബുലൻസ് ആപ്പ്, വളണ്ടിയർ ആപ്പ്, യൂസേഴ്സ് ആപ്പ്, ഫാമിലി റെസ്പോണ്ടന്റ്സ് ആപ്പ് എന്നിവയുടെ ഉദ്ഘാടനങ്ങൾ ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവർ നിർവഹിക്കും. ഐഎംഎയുടെ എമർജൻസി ട്രോമ കെയറുമായി സഹകരിച്ച് ആംബുലൻസ് സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാ പത്രം ഐഎംഎ ട്രോമ കെയർ ചെയർമാൻ ഡോ. ശ്രീജിത്ത്, വൈസ് ചെയർമാനും സ്റ്റേറ്റ് കോർഡിനേറ്ററുമായ ഡോ. ജോൺ പണിക്കരും ചേർന്ന് ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് കോ ഫൗണ്ടറും സിഇഒയുമായ റവ. ഫാ. ജോയ് കൂത്തൂർ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റൊസാൽബ എഫ്എസ്സി എന്നിവർക്ക് കൈമാറും. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് പാലിയേറ്റീവ് മെഡിക്കൽ ബോർഡ് ഡയറക്ടർ, ഡോ. എസ് എസ് ലാൽ പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ജനയുഗം  എഡിറ്റർ രാജാജി മാത്യു തോമസ് തുടങ്ങിയവർ ആശംസകൾ നേരും.

2014ലാണ് ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റിവ് ആശുപത്രിയായ ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രിക്ക് ഫാ.ജോയ് കുത്തൂര്‍ തുടക്കം കുറിച്ചത്. തൃശൂർ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിലെ പല്ലിശ്ശേരി എന്ന സ്ഥലത്താണ് ആദ്യ ആശുപത്രി. നിലവിൽ കേരള സംസ്ഥാനത്തെ രണ്ട് ജില്ലകളിലാണ് ബില്ലില്ലാ ആശുപത്രികൾ പാലിയേറ്റിവ് മേഖലയിൽ പ്രവർത്തിക്കുന്നത്. അതിൽ രണ്ടാമത്തെ സ്ഥാപനവും ഫാ.ജോയ് കുത്തൂർ തന്നെയാണ് സ്ഥാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിൽ 2022 മാർച്ച് 30 ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആണ് പ്രസ്തുത സ്ഥാപനം ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂറും ലഭ്യമാകുന്ന എമര്‍ജന്‍സി ഹോം കെയര്‍സര്‍വീസിന്റെ ഉദ്ഘാടനം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്‌പിറ്റല്‍സിന്റെ ചീഫ് പേട്രണും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് നിര്‍വ്വഹിച്ചത്. സൗജന്യ ഫിസിയോ തെറാപ്പിയുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര ബിഷപ്പ് മാര്‍. വിന്‍സെന്റ് സാമുവലാണ് നിര്‍വ്വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്‌പിറ്റല്‍സ് കോ ഫൗണ്ടറും സിഇഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി.

കിടപ്പുരോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയാണ് ശാന്തിഭവന്‍. ലാബ്, ഫാർമസി, ഫിസിയോതെറപ്പി, ഡയാലിസിസ്, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. കിടപ്പുരോഗികൾക്ക് രണ്ട് ആഴ്ചയിലൊരിക്കലും വയോധികർക്ക് മാസത്തിലൊന്നും വീടുകളിലെത്തി ശാന്തിഭവന്‍ പരിചരണം നൽകുന്നു. റജിസ്റ്റർ ചെയ്യുന്ന രോഗികളെ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയിലെത്തിച്ചു കിടത്തിച്ചികിത്സയും ആശുപത്രി നൽകും. ഓരോ കിടക്കയിലും ഓക്സിജൻ നൽകാനുള്ളതടക്കം സൗകര്യങ്ങൾ. ശരീരം തളർന്നു കിടപ്പിലായവർക്കു ഫിസിയോ തെറപ്പി സേവനം. തിരഞ്ഞെടുത്ത രോഗികൾക്കു സൗജന്യമായി ഡയാലിസിസ്. 13 തദ്ദേശ സ്ഥാപനങ്ങളിൽ ശാന്തിഭവന്റെ ഒപി ലിങ്ക് സെന്ററുകളുണ്ട്. ഇതുവഴി മരുന്നുകളും എയർബെഡ് അടക്കമുള്ള ഉപകരണങ്ങളും നൽകുന്നു.

Eng­lish Summary:The CM will launch the ‘Joys Touch’ smart­watch of Shan­ti Bha­van Pal­lia­tive Hos­pi­tal tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.