27 April 2024, Saturday

Related news

April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 20, 2024
April 19, 2024
April 19, 2024
April 19, 2024
April 18, 2024
April 17, 2024

ഭര്‍തൃവീട്ടില്‍ മകള്‍ തൂങ്ങിമ രിച്ചു; ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍, രണ്ടുപേര്‍ വെന്തുമ രിച്ചു

Janayugom Webdesk
ലഖ്നൗ
March 19, 2024 6:00 pm

മകള്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിന് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. അന്‍ഷിക കേശര്‍വാനി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ പെണ്ണിന്റെ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയും അച്ഛനുമാണ് വെന്തുമരിച്ചത്. രാജേന്ദ്ര കേശര്‍വാനി, ശോഭാ ദേവി എന്നിവരാണ് മരിച്ചത്. 

സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതതായി വിവരമുണ്ട്. ഇതില്‍ മനംനൊന്താണ് അന്‍ഷിക ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു. ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമാകുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ അന്‍ഷികയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചത്. അഗ്നിശമന ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Eng­lish Summary:The daugh­ter hanged her­self in her hus­band’s house; The fam­i­ly set fire to the hus­band’s house, two peo­ple were burned to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.