5 May 2024, Sunday

Related news

March 2, 2024
January 28, 2024
January 26, 2024
January 25, 2024
January 25, 2024
January 25, 2024
December 21, 2023
December 20, 2023
December 19, 2023
December 19, 2023

പ്രതിഷേധ ബാനറുകള്‍ കണ്ട് കുപിതനായി ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
December 17, 2023 3:45 pm

പ്രതിഷേധ ബാനറുകള്‍ കണ്ട് കുപതനായി ഗവര്‍ണര്‍. എസ്എഫ്‌ഐയുടെ പ്രതിഷേധ ബാനറുകള്‍ കണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുപിതനായത്. ബാനറുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍. നാടകീയ രംഗങ്ങള്‍ക്കാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് വേദിയായത്.

ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഗവര്‍ണര്‍ക്ക് ഇന്ന് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നില്ല.കോഴിക്കോട് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങിയെത്തിയ ഗവര്‍ണര്‍ പോസ്റ്ററുകള്‍ കണ്ട് കുപിതനായി. സംഘി ഗവര്‍ണര്‍ വാപ്പസ് ജാവോ, ഗവര്‍ണര്‍ ഗോബാക്ക് എന്നെഴുതിയ ബോര്‍ഡുകളാണ് അഴിച്ചുനീക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

വൈസ് ചാന്‍സിലറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ല. പിന്നാലെ രാജഭവന്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചു. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിസിയോട് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു.ഗവര്‍ണര്‍ക്ക് സ്വകാര്യ പരിപാടികള്‍ ആയതിനാല്‍ ഇന്ന് പ്രതിഷേധം ഉണ്ടായിരുന്നില്ല. 

Eng­lish Summary:
The gov­er­nor got angry after see­ing the protest banners

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.