26 April 2024, Friday

Related news

April 5, 2024
April 4, 2024
April 3, 2024
April 2, 2024
March 31, 2024
March 30, 2024
March 26, 2024
March 25, 2024
March 18, 2024
March 17, 2024

പുറം വേദനയ്ക്ക് ചികിത്സതേടിയെത്തിയ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍വച്ച് മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ

Janayugom Webdesk
റാന്നി
April 13, 2023 10:23 pm

സെന്റ് തോമസ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും കരിയംപ്ലാവ് സ്വദേശിനിയുമായ വി എസ് സാനിമോള്‍ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് വിശദമായി അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
26ന് രാത്രി 9 മണിക്ക് പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 12 മണിക്ക് വേദന കുറഞ്ഞതിനെത്തുടർന്ന് വീട്ടിൽ പൊയ്ക്കോട്ടെ എന്ന് പിതാവ് ഡോക്ടറോട് ആവശ്യപ്പെടുകയും വേദന പൂർണമായും മാറിയില്ലെങ്കിൽ രാവിലെ പോകാമെന്ന് ഡോക്ടർ പറയുകയും ചെയ്തു. 

എന്നാൽ ഒരു മണിയോടുകൂടി സാനിമോൾ മരണത്തിന് കീഴടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ച മരണകാരണത്തിന്റെ യാതൊരു ലക്ഷണങ്ങളും സാനിമോൾക്ക് ഇല്ലായിരുന്നു. പൂർണ്ണ ആരോഗ്യവതിയും യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടും ഇരുന്ന സാനിമോളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ള മരണകാരണം മാതാപിതാക്കളോ ബന്ധുക്കളോ ആക്ഷൻ കൗൺസിലോ അംഗീകരിക്കുന്നില്ല. വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വിശദമായി വിശകലനം ചെയ്യണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. റാന്നി താലൂക്ക് ആശുപത്രിയിലെ സീനിയർ ഡോക്ടർ തന്നെ ആശുപത്രിയിലെ ചികിത്സാപിഴവാണ് മരണകാരണമെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി അയച്ചിട്ടുണ്ട്. 

യോഗത്തിൽ കൺവിനർ രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.കെ.സുരേഷ്, അഡ്വ.ജോജി പടപ്പയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ലിനു തുണ്ടിയിൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, ഉഷാ ഗോപി, അജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: The inci­dent where a stu­dent who sought treat­ment for back pain died dur­ing treat­ment: Action Coun­cil has asked for a crime branch investigation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.